ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ സിപിഎമ്മിലെ വിമത പ്രശനം രൂക്ഷമാവുന്നു. സിപിഎം സ്ഥാനാര്ത്ഥിക്കെതിരൈ സ്വതന്ത്രനായി മത്സരിക്കാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി.
ഷൊര്‍ണൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ഗണേഷ് ഗിരി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഗണേഷ് ഗിരി നിളാ റോഡില്‍ കോവില്‍ പറമ്പില്‍ വീട്ടില്‍ എ. രാജനാണ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരരംഗത്തുള്ളത്. ഇന്നലെ നാമനിര്േദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ ഘടകമായ പികെഎസിന്റെ നഗരസഭാ കമ്മിറ്റി അധ്യക്ഷന്‍ കെ.യു. ഗോപകുമാര്‍ മത്സരിക്കുന്ന 23-ാം വാര്‍ഡിലാണ് രാജനും മത്സരിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത രൂക്ഷമായതോടെ പരസ്പരം മത്സര വേദിയാകുകയാണ് ഷൊര്‍ണൂര്‍. 2006 മുതല്‍ പാര്‍ട്ടി മെമ്പറാണ് രാജന്. ഗണേഷ്ഗിരി ബ്രാഞ്ച് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം രാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുത്തിരുന്നു. പിന്നീട് തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: