പാലക്കാട് നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് 38 ഉം, ജില്ലയിലൊട്ടാകെ 600 സീറ്റുകളുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് പറഞ്ഞു. സുസ്ഥിര – സുതാര്യ ഭരണം എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. ബിജെപിയുടെ വികസന രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
റെക്കോര്‍ഡ് വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതായും ബിജെപിക്ക് വേണ്ടി മത്സരിക്കാനായി നിരവധിപ്പേരാണ് രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 52 സീറ്റുകളുള്ള പാലക്കാട് നഗരസഭയിലേക്ക് മാത്രം 352 അപേക്ഷകളാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഘടകകക്ഷികള്‍ക്കുള്ള സീറ്റുകളും നല്കി.
പാലക്കാട് നഗരത്തില്‍ ബിജെപി തുടങ്ങിവച്ച വികസനം പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ചയിലൂടെ മാത്രമേ കഴിയൂ. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു. ബിജെപിക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാരും പാലക്കാട് നഗരസഭയും തെളിയിച്ചിരിക്കുകയാണ്.
ഐഐടി, ഫുഡ്പാര്‍ക്ക്, അമൃത്പദ്ധതി, ദേശീയപാത വികസനം, കോയമ്പത്തൂര്‍-കൊച്ചി ഇടനാഴി ഉള്‍പ്പെടെ പാലക്കാടിന് മാത്രമായി 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയും അനുവദിച്ചത്.
കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ എന്തുചെയ്തു എന്നുള്ളത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പാലക്കാട് നഗരസഭയിലെ അമൃതപദ്ധതിക്കായി മാത്രം 251 കോടി രൂപയാണ് അനുവദിച്ചത്. നഗരത്തിലെ കുടിവെള്ളം പ്രശ്നം പരിഹരിക്കാന്‍ 110 കോടിയാണ് അമൃത് പദ്ധതിയില്‍ വകയിരുത്തിയത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. അഴുക്ക്ചാല്‍ നവീകരണം 32 കോടി, ബസ് സ്റ്റാന്‍ഡുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 32 കോടി തുടങ്ങി വിവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് അനുവദിച്ചത്. 100 കോടിയുടെ പദ്ധതി കഴിഞ്ഞിരുന്നു.
ഇതിനിടെ സിപിഎമ്മും -യുഡിഎഫും ചേര്‍ന്ന് നഗരത്തിലെ വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അമൃത്പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ലെന്ന് പറയുന്ന ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് 2008-2009 കാലഘട്ടത്തില്‍ കോച്ച് ഫാക്ടറിക്കായി കോട്ടമൈതാനത്ത് തറക്കല്ലിട്ടകാര്യം മറക്കരുതെന്ന് അഡ്വ.ഇ. കൃഷ്ണദാസ് പറഞ്ഞു.
ഏഴ് കോടി രൂപയുടെ പദ്ധതിയായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പോലും പാലക്കാട് എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പ്രഖ്യാപിച്ച ഗവ. മോയന്‍സ് സ്കൂളിലെ ഡിജിറ്റലൈസേഷന് വര്‍ഷങ്ങളായിട്ടും എങ്ങുമെത്തിയില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു. സ്കൂളിലെ ബെഞ്ചും, ഡസ്ക്കും, ബ്ലോക്ക് ബോര്‍ഡും ഉള്‍പ്പെടെ ആരോ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. ബിജെപി നടത്തുന്ന വികസനങ്ങള്‍ തടയാനാണ് എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം യുഡിഎഫ്- സിപിഎം കൗണ്‍സിലര്‍മാര്‍ യോഗങ്ങള്‍ തടസപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 9 പേരാണ് ചെയര്മാന്മാരായത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ ചെയര്‍മാനും, വൈസ് ചെയര്‍മാനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതായും കൃഷ്ണദാസ് പറഞ്ഞു. പാലക്കാട് നഗരസഭയില്സ വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ്. ജനം ഇത് തിരിച്ചറിഞ്ഞ് വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: