തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ ഡിവിഷനാണ് ഇടവെട്ടി. ഇടത്-വലത് മുന്നണികള്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഇവരിലും ഒരു പടി മുന്നിലാണ്.
രണ്ട് പതിറ്റാണ്ടായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ ഇടവെട്ടി സ്വദേശി സുരേഷ് കണ്ണനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. സമുദായ സംഘടനയിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ച് ഏറെ പരിചയമുള്ള സുരേഷ് കണ്ണന് നാട്ടിലെല്ലാവര്‍ക്കും സുപരിചിതനാണ്.
ബ്ലോക്ക് മുഖാന്തിരം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പക്ഷഭേതമില്ലാതെ എല്ലാ സാധാരണക്കാരിലേക്കും എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം മൂലം പലയിടത്തും കടന്ന് ചെന്നിട്ടില്ല. ഇതുമാറ്റി പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും അര്‍ഹരായ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ മറ്റുള്ളവരെ പോലെ രാഷ്ട്രീയമോ മതമോ ഇല്ല. നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ കടന്ന് ചെല്ലാത്ത വിവിധ വാര്‍ഡുകള്‍ ഇപ്പോഴും പഞ്ചായത്തില്‍ ഉണ്ട്, വിജയിച്ചാല്‍ ഇതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തൊടുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലയിലും ബിഎംഎസ് ആലക്കോട് മേഖലാ സെക്രട്ടറിയായും സുരേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടവെട്ടി ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രം സെക്രട്ടറി, ഇടവെട്ടി കൈരളി റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി, ഇടവെട്ടി സരസ്വതി ശിശു മന്ദിരം യുപി സ്കൂള്‍ വികസന സമിതി അംഗം എന്നീ മേഖലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നു. സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലെ പ്രവര്‍ത്തന പരിചയവും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഡിവിഷനിലെ വിജയത്തിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ഇടത് സ്ഥാനാര്‍ത്ഥിയായി അജിനാസ് കരീമും വലത് സ്ഥാനാര്‍ത്ഥിയായി ഷെഹിന് ഷായും ആണ് മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: