Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യസോദരിയുടെ ദൗത്യം

യോഗാത്മക വിഭൂതിയുള്ള രചനകള്‍ ഒന്നൊന്നായി പുറത്തു വന്നു. ആ സൃഷ്ടികളില്‍ കവിനാമമായി 'നാമ്യാസി ദാസി' (നാംദേവിന്റെ ദാസി) എന്നാണ് ജനാബായി കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 03:00 am IST
in Samskriti

‘കര്‍മത്തിലൂടെ മുക്തി’യെന്ന ഗീതാസിദ്ധാന്തത്തിന്റെ പ്രയോഗികവേദാന്തമാണ് സന്ത്മതം. ‘ഹൃദയവാസിയായ ഈശ്വരന്‍’  എന്ന നിത്യസത്യത്തെ തിരിച്ചറിയുകയും ആത്മസമര്‍പ്പണവുമാണ് ഈ ഭക്തിധാരയുടെ അരുളും പൊരുളും. 15 ാം നൂറ്റാണ്ടിയിലുദിച്ച ഭക്തി പദ്ധതിയില്‍ കബീറും രവിദാസും ആദികാല വക്താക്കളാണെങ്കിലും 13-14 ശതകങ്ങളില്‍ തന്നെ സമാനമായ ചിന്തയും നവാശയങ്ങളുമായി അത് പ്രചരിച്ചു തുടങ്ങിയിരുന്നു. കീഴാളര്‍ക്ക് വിദ്യയേകിയും സ്ത്രീ മുന്നേറ്റത്തിന് പ്രചോദനം നല്‍കിയും സന്ത്ധാരയുടെ ആചാര്യന്മാര്‍ കര്‍മോത്സുകരായി.  

നാം ദേവ്, കബീര്‍ തുടങ്ങിയ യോഗാത്മക കവീശ്വരന്മാരുടെ നീണ്ട നിര തന്നെ അവിടെ ദര്‍ശനീയമാണ്. ജ്ഞാനനേശ്വര്‍, നാംദേവ്, ഏക്‌നാഥ്, തുക്കാറാം തുടങ്ങി യോഗവിത്തുക്കളായ മുനികവികളുടെ അതീത പ്രകാശവീഥിയില്‍ ജ്വലന തേജസ്സായി നില്‍ക്കുന്ന യോഗിനിയാണ് സന്ത് ജനാബായി.  

പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് മഹാരാഷ്‌ട്രയില്‍ ഗംഗാഖേദില്‍ ജനാബായി ജനിക്കുന്നത്. ദളിത് വംശജരായ രന്ദ്- കരന്ദ് ദമ്പതികളുടെ ഈ പുത്രിക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചില്ല. മാതാവിന്റെ നിര്യാണാനന്തരം കുടുംബം പാണ്ഡൂര്‍പൂരിലേക്ക് കുടിയേറുകയായിരുന്നു. ദാമാഷെട്ടി എന്ന ധനാഢ്യന്റെ ഗൃഹജോലിക്കായി ജനാബായി നിയുക്തയായി. സംത്നാംദേവ് എന്ന ഋഷികവിയുടെ പിതാവാണ് ദാമാഷെട്ടി. ഗൃഹാന്തരീക്ഷത്തില്‍ സദാ മുഴങ്ങിക്കേള്‍ക്കുന്ന ഹരിനാമവും ആത്മീയോര്‍ജവും ജനാദേവിയുടെ ഹൃദയത്തെ തരളിതമാക്കി. ജ്യേഷ്ഠസ്ഥാനീയയായി ജനാബായി ബാലനായ നാംദേവിന് സ്‌നേഹവാത്സല്യങ്ങളുടെ തണലേകി. നാം ദേവിന്റെ വളര്‍ച്ചയുടെ ഓരോ ദശയില്‍ നിന്നും ആത്മീയ വിശുദ്ധി നേടുകയായിരുന്നു ജനാബായി. പണ്ഡര്‍പൂരിലെ വിഠോബ സ്വാമിയില്‍ ആ ഭക്തമാനസം സമര്‍പ്പിച്ചു. ഭക്തിഭാവത്തിന്റെ സാരള്യത്തില്‍ ആ ദര്‍ശന സമീക്ഷ വികസിക്കാന്‍ തുടങ്ങി.  

നാടന്‍ ഭാഷയില്‍ വിരചിതമായ നാംദേവിന്റെ അഭംഗുകളിലെ അതീതാശയങ്ങളും യോഗാത്മക പ്രതിഭ പ്രസരിപ്പിച്ച കൃതികളും ജനാബായിയുടെ ഹൃദയത്തില്‍ സാത്വികതയുടെ വെണ്‍താമര വിരിയിച്ചു. ആ കവി മാനസത്തിന്റെ സ്പന്ദമാപിനികള്‍ ആദര്‍ശ ലോകത്തിന്റെ അഗാധതകളിലേക്ക് അനുഭൂതി തേടി സന്ദര്‍ശിക്കുകയായിരുന്നു.  

യോഗാത്മക വിഭൂതിയുള്ള രചനകള്‍ ഒന്നൊന്നായി പുറത്തു വന്നു. ആ സൃഷ്ടികളില്‍ കവിനാമമായി ‘നാമ്യാസി ദാസി’ (നാംദേവിന്റെ ദാസി) എന്നാണ്  ജനാബായി കുറിച്ചത്.  

ശ്രേഷ്ഠമായ അഭംഗുകളിലൂടെ യോഗിനിയുടെ വിശുദ്ധചിന്തയും മാനവസ്‌നേഹവും കാരുണ്യകടാക്ഷവും നുരചിന്നിയൊഴുകി. മുന്നൂറ് അഭംഗുകള്‍ വീണ്ടെടുത്ത് സമൂഹം ഇന്നുമത് നെഞ്ചേറ്റുന്നു. ‘കൃഷ്ണജന്മ’, ‘പ്രഹ്ലാദചരിത്ര’ ‘താളീപാക്ക’ ‘ബാല്‍ക്രീഡ’, ‘ദ്രൗപദീ സ്വയംവര്‍’,’ഹരിശ്ചന്ദ്ര വ്യാഖ്യാന്‍’, എന്നീ ശ്രേഷ്ഠരചനകള്‍ വിടര്‍ത്തുന്ന ആത്മീയ പ്രഭാപൂരം കാലങ്ങളിലേക്ക് നീളുകയായിരുന്നു. സന്ത് ഏക്‌നാഥിന്റെ പൗത്രനും മറാത്തി മഹാകവിയുമായ മുക്തേശ്വറിനു പോലും ആ രചനകള്‍ ഊര്‍ജഖനിയായിരുന്നു.  

നാം ദേവിന്റെ പലകൃതികളും ജനാബായിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നുണ്ട്. 1350 ലാണ് ഇഷ്ടദൈവമായ പണ്ഡര്‍പൂര്‍ വിഠലനാഥന്റെ മഹാസന്നിധിയില്‍ ആ ആത്മാവ് അലിഞ്ഞു ചേരുന്നത്.  

വാര്‍ക്കരി ഭക്തി സമ്പ്രദായത്തിന്റെ നേതൃസരണിയില്‍ ശോഭിച്ച യോഗിനിയെ ‘സന്ത്ജനാബായി’  എന്ന നാമത്തിലാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. 

ലളിത കോമളമായ ആ സ്‌നേഹാമൃതധാരയില്‍ സാധാരണമനുഷ്യന്റെ സ്വകാര്യദുഃഖങ്ങള്‍ ഒഴുകി മറഞ്ഞു. സമൂഹത്തില്‍ അവ പരിണാമഗതിയുടെ ആര്‍ഷ ചിഹ്നങ്ങളായി. സ്‌നേഹത്തിന്റെ ഒരു അഖണ്ഡധാര ആ അക്ഷരാത്മികയിലേക്ക് പ്രവഹിക്കുകയായിരുന്നു. ആത്മീയതയുടെ മൗനമുദ്രപോലെ ജനാബായി ജനതതിയുടെ നിത്യസോദരിയായി വാഴുന്നു.          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.