തൊടുപുഴ: നഗരവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരത്ത് വരെ എത്തിയ എന്‍ഡിഎയുടെ യുവ വനിതാ സ്ഥാനാര്‍ത്ഥി. മത്സര രംഗത്തുണ്ടെന്ന പ്രഖ്യാപനം മുതല്‍ മികച്ച പിന്തുണയാണ് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി കൂടിയായിരുന്ന ഈ 23കാരിക്ക് ജില്ലയുടെ വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.
കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ മിടുക്കിയാണ് സ്ഥാനാര്‍ത്ഥി എന്നത് വാര്‍ഡില്‍ വലിയ തരംഗമാവുകയാണ്. തൊടുപുഴ നഗരസഭയുടെ 21-ാം(ന്യൂമാന്‍ കോളേജ്) വാര്‍ഡിലാണ് എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുതലയാര്‍മഠം കാവുകാട്ട് വീട്ടില്‍ ശ്രീലക്ഷ്മി കെ. സുദീപ് മത്സരിക്കുന്നത്. 2013 പ്ലസ്ടു കാലയളവില്‍ ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ആണ് പൊതുപ്രവര്‍ത്തനരംഗത്തേക്കുള്ള തുടക്കം. പിന്നീട് സംസ്ഥാന ചുമതലകളില്‍ വരെ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ വോളന്റിയര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിന്റെ ചുറുചുറുക്കും ആളുകളോട് ഇടപഴകുകയും നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തതിന്റെ പ്രവര്‍ത്തി പരിചയം ശ്രീലക്ഷ്മിക്കുണ്ട്.
ഇതെല്ലാം മത്സരത്തില്‍ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും. എച്ച്ആര്‍ഡിഎസ് ഇന്ത്യയില്‍ അസിസ്റ്റന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത് വരികയാണ് ശ്രീലക്ഷ്മി. അച്ഛന് സുദീപിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്ന്നാണ് ശ്രീലക്ഷ്മി സാമൂഹ്യ സേവന രംഗത്തേക്ക് എത്തിയത്. മഹിളാമോര്‍ച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് മിനി സുദീപ് ആണ് അമ്മ. സഹോദരന് സൂര്യന് കെ. സുദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: