തിരുവനന്തപുരം : പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ കവിത ചൊല്ലി മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ഈ പ്രതികരണം.
‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ആര്‍ക്കുള്ള സന്ദേശമാണിതെന്ന ചോദ്യം ഉന്നയിച്ചെങ്കിലും മന്ത്രി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.
സ്വര്‍ണക്കടത്ത് കേസിലും യുഎഇയില്‍ നിന്നും നിയമ വിരുദ്ധമായി ഈന്തപ്പഴം എത്തിച്ചെന്ന കേസിലും കെ.ടി. ജലീലിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും മന്ത്രിയെ വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിനെ തന്നെ ഇത് പ്രതിരോധത്തില്‍ ആക്കി. അതിനിടയിലാണ് പാലാരിവട്ടം അഴിമതിക്കേസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: