കല്‍പ്പറ്റ: പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സംതുലനത്തെ അതീവ ഗുരുതരമായി മുറിവേല്‍പ്പിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കല്‍ ഖനനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും തൃശ്ശൂര്‍ ജില്ലയിലെ വാഴച്ചാല്‍ ഡിവിഷനില്‍ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന്റെ ബഫര്‍ സോണില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്പില് നില്‍പ്പുസത്യഗ്രഹം നടത്തി.
കാടര്‍ സമുദായത്തിന്ന് ആദിവാസി വനാവകാശ പ്രകാരം അനുവദിച്ച ഇരുപത് ഏക്കര്‍ നിത്യഹരിതവനം വെളുപ്പിച്ചും പതിനായിരത്തിലധികം മരങ്ങള്‍ മുറിച്ചുമാണ് വൈദ്യുതി വകുപ്പ് ആനക്കയം മിനി ഹൈഡല്‍ വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കാടര്‍ ഗോത്രവര്‍ഗ്ഗവും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കര്‍ണ്ണാടകത്തിലെ തലക്കാവേരി വന്യജീവി കേന്ദ്രത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കോട്ടഞ്ചേരി മല ജൈവവൈവിധ്യത്തിന്റെകലവറയും ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയടക്കം നിരവധി നീരുറവകളുടെ പ്രഭവകേന്ദ്രവുമാണ്. ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മലയടിവാരത്തുള്ള നൂറുകണക്കിനാളുകളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാകും. ഇവിടെയും നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.
പശ്ചിമഘട്ടത്തോടു കാണിക്കുന്ന അത്യാചാരംമൂലം പ്രകൃതി ദുരന്തങ്ങള്‍ തീരാശാപമായി മാറിക്കഴിഞ്ഞ കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയെ കൂടുതല്‍ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളടെ ഭാഗമായാണ് പ്രകൃതിസംരക്ഷണ സമിതി നില്‍പ്പുസത്യാഗ്രഹം നടത്തിയത്. സമരം സുലോചനാ രാമക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തോമസ്സ് അമ്പലവയല്‍, എന്‍. ബാദുഷ , ബാബു മൈലമ്പാടി, എം .ഗംഗാധരന്, അബു പൂക്കോട്, ബഷീര്‍ ആനന്ദ് ജോണ്‍, ഗോവിന്ദ് അമ്പലവയല്‍, ശ്രീരാമന് നൂല്‍പ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: