ആലപ്പുഴ : വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയില്‍ ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയൂര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കൊല്ലം ആയൂരില്‍ നിന്നാണ് ഇവരെ കാണാതായത്.
അമൃതയുടെ മൃതദേഹം ചേര്‍ത്തല പാണാവള്ളി പഞ്ചായത്തിനടുത്തുള്ള ഊടുവിള എന്ന സ്ഥലത്ത് നിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍ നിന്നുമാണ് ലഭിച്ചത്. ഫയര്‍ഫോഴ്സും പോലീസും സേവാഭാരതി പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത് .പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കും.
ബിരുദ വിദ്യാര്‍ഥികളായ ഇരുവരും സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി അഞ്ചല്‍ കോളേജിലേക്ക് പോകാനെന്ന വ്യാജേനയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ഇരുവരെയും കാണാതാകുകയായിരുന്നു. തിരുവല്ല ഭാഗത്ത് വച്ചാണ് ഒരാളുടെ ഫോണ്‍ നമ്പര്‍ അവസാനമായി ഓഫ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ആത്മഹത്യ തീരുമാനം എടുത്ത ശേഷം ആദ്യം കണ്ട ബസില്‍ കയറി കോട്ടയത്തേക്ക് പോയി എന്നാണ് നിഗമനം.
പിന്നീട് ഇരുവരും വൈക്കം മുറിഞ്ഞപുഴ പാലത്തിന് മുകളില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് കോട്ടയം സ്വദേശിയായ യുവാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്സാക്ഷിയായ യുവാവ് പറയുന്നത്. സംഭവ സ്ഥലത്തു നിന്ന് ഒരു ജോഡി ചെരുപ്പും തുവാലയും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: