വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സിപിഎം സിപിഐ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എട്ടാം വാര്‍ഡായ പുതുശ്ശേരി കുന്നില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് സിപിഐ. കഴിഞ്ഞ തവണ സിപിഐ സ്വതന്ത്രനാണ് ഇവിടെ ജയിച്ചത്. തങ്ങള്‍ക്കു കിട്ടേണ്ട വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു എന്നാണ് സിപിഐ ആരോപിക്കുന്നത്. ഇതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
നിലവിലെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും സിപിഐ പറയുന്നു. പലതവണ യോഗങ്ങള്‍ വിളിച്ചെങ്കിലും സമവായത്തിലെത്താന്‍ ആയിട്ടില്ല. അതിനാല്‍ തന്നെ സ്വാധീനമുള്ള മറ്റു വാര്‍ഡുകളിലും ഒറ്റയ്ക്ക് തന്നെ മത്സരിക്കാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അന്തിമ തീരുമാനം എടുക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
ആകെ 13 വാര്‍ഡ് ഉള്ള വെങ്ങപ്പള്ളി പഞ്ചായത്തില്‍ പതിനൊന്ന് വാര്‍ഡുകളില്‍ സിപിഎമ്മും ബാക്കിയുള്ളവയില്‍ സിപിഐഎം എന്‍സിപിയും മത്സരിക്കാനാണ് തീരുമാനം എടുത്തിരുന്നത്. പക്ഷേ എട്ടാം വാര്‍ഡിനെച്ചൊല്ലി ഉള്ള അഭിപ്രായവ്യത്യാസമാണ് അവസാന നിമിഷത്തിലെ തര്‍ക്കത്തിന് കാരണം. സിപിഐയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സമയപരിധിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഐക്ക് കഴിയാതെ പോയെന്നും സിപിഎം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: