പനമരം: തലക്കര ചന്തുവിന്റെ 215 ാം വീരാഹുതി ദിനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പനമരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ. സി. പൈതല്‍ അധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക സംഘം സഹപ്രാന്ത പ്രചാരക് എസ്. സുദര്ശന് മുഖ്യപ്രഭാഷണം നടത്തി.
ചരിത്രത്തില്‍ അടയാളപ്പെടുത്താത്ത നിരവധി ധീര യോദ്ധാക്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയിട്ടുണ്ടെന്ന് എസ്. സുദര്ശന് പറഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരദേശാഭിമാനി ആയിരുന്നു തലക്കര ചന്തു. 1857ലെ കലാപത്തിന് മുന്‍പുതന്നെ ഇവിടെ സ്വാതന്ത്ര്യസമരത്തിനായുള്ള പോരാട്ടം തുടങ്ങിയിരുന്നു.
പഴശ്ശിരാജയും, തലക്കര ചന്തുവും, എടച്ചന കുങ്കനും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സമരനായകര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദ്, പൈതൃക സംരക്ഷണ കര്‍മസമിതി ജോയിന്റ് സെക്രട്ടറി വി.കെ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിന് സേവാമിത്ര പുരസ്കാരം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: