മുഹമ്മ: കല്ലുപുരയ്ക്കല്‍ – വേമ്പനാട് റോഡ് പൂര്‍ത്തികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നു. മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് പൂര്‍ത്തിയാകാത്ത ഈ റോഡുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് കൂടിയാണിത്.
ഒന്‍പ് വര്‍ഷമായി ഈ അവസ്ഥയിലാണ് റോഡ്. ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുകയാണ്. ഒരു പൊതു പ്രവര്ത്തകന് സ്ഥലം വിട്ടുനല്‍കാത്തതാണ് റോഡിന്റെ പൂര്‍ത്തികരണം തടസ്സപ്പെടാന്‍ കാരണം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി റോഡ് പൂര്‍ത്തികരണത്തിന് കാര്യമായി ഒന്നും ചെയ്തില്ല. നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡാണിത്.
റോഡ് പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ വോട്ട് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: