പുനലൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുട്ടവഞ്ചി സവാരിക്ക് വീണ്ടും തുടക്കമായി. ഇന്നലെ കുട്ടവഞ്ചികളില്‍ അണുനാശിനി ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തെന്മല പരപ്പാര്‍ റിസര്‍വോയറിന്റെ പള്ളം വെട്ടി ഭാഗത്താണ് കുട്ടവഞ്ചി സവാരി.
താരതമ്യേന സഞ്ചാരികള്‍ കുറവുള്ള സ്ഥലമാണ് ഇവിടം. എന്നാല്‍ ദീപാവലി ഒഴിവായതിനാല്‍ സഞ്ചാരികള്‍ വര്‍ധിച്ചു. കുട്ടവഞ്ചി സവാരിയ്ക്ക് പുറമെ ബാംബൂ റാഫ്റ്റിങ്, ബാംബൂ ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിങ് എന്നിവയും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: