കൊല്ലം: സ്റ്റുഡന്റ് പോലീസ് വാളണ്ടിയര്‍ ക്രോപ്സിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ശിശുഭവനങ്ങളിലേക്കും ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തു.
ചില്‍ഡ്രസ് ഡെ ചലഞ്ച് എന്നുപേരിട്ട പദ്ധതിയുടെ ഭാഗമായി പുത്തനുടുപ്പും പുസ്തകവും എന്ന മുദ്രാവാക്യവുമായി ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പൂര്‍വകാല പോലീസ് കേഡറ്റുകളുടെ സംഘടനയായ സ്റ്റുഡന്റ് പോലീസ് വാളണ്ടിയര്‍ ക്രോപ്സും ചേര്‍ന്ന് ജില്ലയിലാകമാനം ശേഖരിച്ച സാധനങ്ങളുടെ വിതരണോദ്ഘാടനം ശിശുസംരക്ഷണസമിതിയിലെ ഉളിയക്കോവിലുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ ജില്ലാ പോലീസ് മേധാവി ടി. നാരായണന് നിര്‍വഹിച്ചു. ശിശുപരിപാലന കേന്ദ്രം സൂപ്രണ്ട് നന്ദിനി സാധനങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലയില്‍ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ അഡീഷണല്‍ എസ്പി ജോസി ചെറിയാന് ജുവനൈല്‍ ഹോമിലും ക്രൈംബ്രാഞ്ച് അസ്സിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് ഇരവിപുരം കാരുണ്യതീരത്തിലും എസ്പിസി അസി. നോഡല്‍ ഓഫീസര്‍ അനില്‍കുമാര്‍ ചാത്തന്നൂര്‍ സ്നേഹതീരത്തിലും ചിറക്കര സായ്ഗ്രാമിലും അവശ്യസാധനങ്ങള്‍ കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ സജി, സുഭാഷ് ബാബു, ജയചന്ദ്രന് സീനിയര്‍ കേഡറ്റുകളായ ഗോപിക, അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: