Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ ലോബിക്ക് തിരിച്ചടിയായത് നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം

തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുള്ള അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ് വിവരം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 15, 2020, 01:45 pm IST
in Kerala

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുള്ള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്. കാലങ്ങളായി സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ഒന്നാകെ കണ്ണൂര്‍ ലോബിയിലെ നേതാക്കളാണ് നിയന്ത്രിച്ചു വരുന്നത്.

തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുള്ള അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ്  വിവരം. വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതോടെ താത്കാലികമായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കണ്ണൂരിലെ നേതാക്കളില്‍ നിന്നും കൈവിട്ടു കഴിഞ്ഞു. കോടിയേരിയുടെ സ്ഥാനമൊഴിയലിന്  ചികിത്സയാണ് പറയുന്ന കാരണമെങ്കിലും രാഷ്ര്ടീയമായ കാരണങ്ങള്‍ പകല്‍പോലെ വ്യക്തമാണ്.  

പിണറായി വിജയന്‍ സെക്രട്ടറി ആയതിനുശേഷമാണ് സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശക്തമായി പിടിമുറുക്കിയത്. പാര്‍ട്ടിയില്‍ വി.എസ്. പക്ഷത്തെ ഒതുക്കുന്നതിനടക്കം നേതൃത്വം നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി കൊണ്ട് ഇ.പി. ജയരാജന്‍, എം.വി. ജയരാന്‍, പി. ജയരാജന്‍ എന്നിവരും പിണറായിയും കോടിയേരിയും പാര്‍ട്ടിയിലെ അവസാനവാക്കായി മുന്നോട്ടു പോവുകയായിരുന്നു. ഇടക്കാലത്ത് കണ്ണൂര്‍ ലോബിയില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിള്ളല്‍ സൃഷ്ടിച്ചെങ്കിലും  കോടിയേരിയടക്കമുളള മറ്റുളള നേതാക്കള്‍ പിണറായിയുടെ ഇംഗിതത്തിനനനുസരിച്ച് പാര്‍ട്ടിയെ ഭരിക്കുകയായിരുന്നു.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ എം.വി. ഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കണ്ണൂര്‍ നേതാക്കളുടേയും അണികളുടേയും വിശ്വാസം. മന്ത്രി ഇ.പി. ജയരാജന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കൊണ്ടാണ് പാര്‍ട്ടിയിലെ ദുര്‍ബലനായ ഒരു നേതാവ് എന്നു പറയാവുന്ന എ. വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇതോടെ പാര്‍ട്ടിയുടെ അധികാരം കണ്ണൂരില്‍ തന്നെ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.  

സ്വര്‍ണക്കടത്ത്, മയക്കുമരുന്നുകടത്ത് കേസുകള്‍ ആയുധമാക്കി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ച തെക്കന്‍ ലോബിക്ക് പുതിയ നീക്കം നേട്ടമായിരിക്കുകയാണ്. അതേസമയം കണ്ണൂരിലെ നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം ലഭിക്കാതെ പോയതിനു എം.വി. ജയരാജന്‍, ഇ.പി.ജയരാജന്‍, എം.വി. ഗോവിന്ദനടക്കമുളള നേതാക്കള്‍ക്കിടയില്‍ ഏതാനും നാളുകളായി നിലനില്‍ക്കുന്ന  അസ്വാരസ്യങ്ങളാണ് കാരണമെന്ന വിവരവും പുറത്തു വരുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ആരോപണ വിധേയരായ പിണറായിയേയും കോടിയേരിയേയും പ്രതിരോധിക്കാന്‍ കണ്ണൂരിലെ മറ്റ് നേതാക്കള്‍ മുന്നോട്ടു വരാത്തതിലുളള പ്രതികാരമാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം നല്‍കാത്തതിന് പിന്നിലെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയുണ്ട്. ഇരുവരും വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ് വിജയരാഘവനെ സെക്രട്ടറിയാക്കിയതെന്നും പറയപ്പെടുന്നു.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.