നെടുങ്കണ്ടം: പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡന്റും അടക്കമുള്ള നൂറോളം പേര് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് 11 വാര്‍ഡ് കണ്‍വെന്‍ഷനില്‍ സീറ്റിനെ ചൊല്ലി കയ്യാങ്കളി ഉണ്ടായിരുന്നു.
മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന് മക്കൊള്ളി, മണ്ഡലം സെക്രട്ടറി ദിലീപ് ജോസ് എന്നിവരടങ്ങുന്ന പാമ്പാടുംപാറയില്‍ വലിയ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവന് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നേതാക്കളായ ചന്ദ്രന് പനയ്ക്കല്‍, സന്തോഷ് ഇടമല, മണി തുടങ്ങിയവരും പങ്കെടുക്കുന്നു. കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് എത്താന്‍ സന്നദ്ധത അറിയിച്ചതായി സി.ഡി. സജീവന് പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുവാന്‍ സന്നദ്ധ അറിയിച്ചതായി സിപിഎം ഏരിയ സെക്രട്ടറി ടി.എം. ജോണ്‍, ലോക്കല്‍ സെക്രട്ടറി വി.പി.എസ്. കുറുപ്പ് എന്നിവരും പറയുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന 100 കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ ഈ ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥലത്ത് പ്രാദേശികമായി ബിജെപിക്കുണ്ടായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇത് ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ തിരിച്ചടിയാകുകയാണ്. ബിജെപിയുടെ വാര്‍ഡുകളിലെ വികസനവും കേന്ദ്ര പദ്ധതികളുമാണ് ഇതര രാഷ്ട്രീയ പ്രവര്‍ത്തകരെ പോലും ഇങ്ങോട്ട് അടുപ്പിക്കുന്നത്. 2010 -2015 കാലയളവില്‍ പഞ്ചായത്തംഗമായിരുന്നു മോഹനന് മക്കൊള്ളി, ഇദേഹത്തിന്റെ ഭാര്യ നിലവില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമാണ്. ഇവരും ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: