ന്യൂദല്‍ഹി: ടി20 ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്.ടി20 ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യും. ലോകത്ത് ഏഴുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ ടി20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ട് ടി20 ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ് ആവശ്യപ്പെട്ടു .
2018 ല്‍ ഐസിസി നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം ആരാധകരും ടി 20 ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐക്ക് ഒളിമ്പിക്സിന് ടീമിനെ അയയക്കാന്‍ താല്‍പ്പര്യമില്ല. 2010, 2014 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബിസിസിഐ ടീമിനെ അയച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: