ഓക്ലന്‍ഡ്: ന്യുസിലന്‍ഡ് പര്യടനത്തിനെത്തിയ എല്ലാ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവായി. ടീം ഉടനെ ക്യൂന്സ്ടൗണിലേക്ക്് പോകും.
കളിക്കാരുടെയും മറ്റ് സ്റ്റാഫുകളുടെയും മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയി. ഇനി ടീം ക്യൂന്സ്ടൗണിലേക്ക് പോകും. അവിടെ ന്യൂസിലന്‍ഡ് എ ടീമുമായി ഒരു ത്രിദിന മത്സരവും ഒരു ചതുര്‍ദിന മത്സരവും കളിക്കും.
വിന്‍ഡീസ് താരങ്ങള്‍ വ്യാഴ്ാഴ്ചയാണ് ഓക്ലന്ഡില് എത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുശേഷം യുഎഇയില്‍ നിന്ന്് നേരിട്ടാണ് വിന്‍ഡീസ് താരങ്ങള്‍ ഓക്ലന്ഡില് എത്തിയത്.
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പര നവംബര്‍ 29 ന് ആരംഭിക്കും. മൂന്ന്് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.ടി 20 പരമ്പരയക്ക്് ശേഷം ടെസ്റ്റ് പരമ്പര കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: