ന്യൂദല്‍ഹി: കൊറോണ മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് വിവിധ മേഖലകളെ രക്ഷിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തു പകരാനും ലക്ഷ്യമിട്ട് 12 വമ്പന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ മൂന്നാം ഘട്ടമായി 2.65 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജുകളാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്.
വലിയ തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും കൊറോണയ്ക്കെതിരായ പോരാട്ടത്തിനും നിര്‍മ്മാണ ഉത്പാദന ഭവന നിര്‍മ്മാണ മേഖലകള്‍ക്ക് കുതിപ്പു പകരാനും ഉതകുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് പാക്കേജിലുള്ളത്.
- ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന: വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു സ്ഥാപനത്തിലും ജോലി ചെയ്യുന്ന, മാസം 15,000 രൂപയില്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെ പുതിയ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടുത്ത രണ്ടു വര്‍ഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. നാട്ടിന്‍പുറങ്ങളിലെ ഒന്നോ രണ്ടോ പേര് മാത്രം ജോലി ചെയ്യുന്ന, ചെറിയ സ്ഥാപനങ്ങള്‍ക്കു വരെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും എന്നതാണ് പ്രത്യേകത.
- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് 10,000 കോടി കൂടി
- കൊറോണ വാക്സിന് വികസിപ്പിക്കാന്‍ 9,00 കോടി ഗ്രാന്റ്
- കര്‍ഷകര്‍ക്ക് വളം സബ്സിഡി നല്കാന് 65,000 കോടി
- അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്കാന് 1.10 ലക്ഷം കോടിയുടെ പ്ലാറ്റ്ഫോം, എന്‍ഐഐഎഫ്. ഈ സ്ഥാപനത്തില്‍ കേന്ദ്രം 6000 കോടി നിക്ഷേപിക്കും.
- അടിയന്തര വായ്പ ഉറപ്പ് പദ്ധതി (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്ഗാരന്റി സ്കീം) 2021 മാര്‍ച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം നല്കുന്ന ഈട് വേണ്ടാത്ത വായ്പകളുടെ കാലാവധി ഒരു വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ അഞ്ചു വര്‍ഷമാക്കി. ആരോഗ്യ രംഗമടക്കം 26 മേഖലകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 50 കോടി മുതല്‍ 500 കോടി വരെയാണ് വായ്പയായി ലഭിക്കുക. നിലവിലുള്ള വായ്പയ്ക്കു പു
- റമേ 20 ശതമാനം അധിക തുകയും വായ്പയായി ലഭിക്കും.
- വാഹന നിര്‍മ്മാണം, മൊബൈലുകളുടെയും ഔഷധങ്ങളുടെയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ഉത്പാദനം എന്നിവയടക്കം പത്തു മേഖലകള്‍ക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി, വിവിധ ആനുകൂല്യങ്ങള്‍ നല്കാന് 1.46 ലക്ഷം കോടി.
- നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ക്ക് പിന്തുണ. സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള നിരതദ്രവ്യം കുറച്ചു. അഞ്ചു മുതല്‍ പത്തു ശതമാനം വരെയായിരുന്ന സെക്യൂരിറ്റി നിക്ഷേപം മൂന്നു ശതമാനമായി കുറച്ചു.
- പ്രധാനമന്ത്രി ഭവന പദ്ധതിക്ക് (നഗരം) 18,000 കോടി അധികമായി നല്കി. ഇത് പുതിയ 12 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനും 18 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനും അവസരമൊരുക്കും.
- വീട് വാങ്ങുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നികുതി ഇളവ്
- വികസ്വര രാജ്യങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കി നല്കാന് 30,00 കോടി
- വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ക്കും 10,200 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: