സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ വില്‍ പുകോവ്സ്കിയേയും കാമറൂണ്‍ ഗ്രീനിനെയും പതിനേഴ് അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീന്‍ ആബട്ട്, മിച്ചല്‍ സെപ്സണ്‍, മൈക്കിള്‍ നാസര്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു. ടിം പെയ്നാണ് ക്യാപ്റ്റന്‍, ഇടം കൈയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഉപനായകനും. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഡിസംബര്‍ പതിനേഴിന് ആരംഭിക്കും. അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്.
ഓസീസ് ടീം: സീന്‍ ആബട്ട്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്, നഥാന്‍ ലിയോണ്‍, മൈക്കിള്‍ നാസര്‍, ടിം പെയ്ന് (ക്യാപ്റ്റന്‍), ജെയിംസ് പറ്റിന്‍സണ്‍, വില്‍ പുകോവ്സികി, സ്റ്റീവ് സ്മിത്ത്, മൈക്കിള്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സെപ്സണ്‍, മാത്യൂ വേഡ്, ഡേവിഡ് വാര്‍ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: