ന്യൂദല്‍ഹി: അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ അനായാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
മൂന്ന് ടെസ്റ്റുകളില്‍ കോഹ്ലി ഇല്ല. അതിനാല്‍ ഓസ്ട്രേലിയ അനായാസം ടെസ്റ്റ് പരമ്പര നേടുമെന്ന് വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന കോഹ്ലി, പ്രസവസമയത്ത് ഭാര്യ അനുഷ്കയ്ക്ക് പിന്തുണ നല്കുന്നതിനുവേണ്ടിയാണ് അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
നാലു മത്സരങ്ങളുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ടെസ്റ്റ് പരമ്പര ഡിസംബര്‍ പതിനേഴിന് ആരംഭിക്കും. അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ കോഹ്ലി കളിക്കൂ. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്. ഈ മത്സരത്തിനുശേഷം കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങും.
ഓസീസിനെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും കോഹ്ലി ഇന്ത്യയെ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: