ന്യൂദല്‍ഹി: അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് ഫിലിപ്പീന്‍സിന് നല്കാന് തീരുമാനം കൈക്കൊണ്ട് ഇന്ത്യ. അടുത്ത വര്‍ഷത്തോടെ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടും. കരാര്‍ സംബന്ധിച്ച അന്തിമ തയ്യാറെടുപ്പുകള്‍ക്ക് ബ്രഹ്മോസ് അധികൃതര്‍ ഈ വര്‍ഷം തന്നെ മലേഷ്യ സന്ദര്‍ശിക്കും.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടാന്‍ മലേഷ്യയും ഇന്ത്യയും നേരത്തേ തന്നെ ധാരണിലെത്തിയിരുന്നു. ആദ്യമായാണ് ഇന്ത്യ ബ്രഹ്മോസ് കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യവുമായി കരാറില്‍ ഏര്‍പ്പെടുന്നത്. മരുന്നുകളുടെ വിതരണത്തിനും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
അഭിമാന ആയുധങ്ങളില്‍ ഒന്നായ ബ്രഹ്മോസ് നല്‍കുന്നത് ഇന്ത്യയുടെ നയതന്ത്ര നീക്കമായാണ് പ്രതിരോധ വിദഗ്ധര്‍ നോക്കിക്കാണുന്നത്. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. അതിനാല്‍ തന്നെ ഫിലിപ്പീന്‍സുമായുള്ള ആയുധ കൈമാറ്റം ചൈനയ്ക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശമാണ്. തായ്ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്നാം എന്നീ രാജ്യങ്ങളുമായുളള പ്രതിരോധ സഹകരണവും ചൈനയെ ലക്ഷ്യംവെച്ചുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: