സില്‍വാസ : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച് ബിജെപി. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലാണ് ബിജെപി വീണ്ടും വിജയം ആവര്‍ത്തിച്ചിരിക്കുന്നത്. ബിജെപിക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഡിയുവും മികച്ച വിജയം നേടിയിട്ടുണ്ട്.
എന്നാല്‍ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. 2015 മുതല്‍ കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന പഞ്ചായത്ത് ഇത്തവണ എന്‍ഡിഎ കൈക്കലാക്കി. ദാമന്‍ ദിയു മുന്‍സിപ്പാലിറ്റിയിലെ ഭരണം ബിജെപി നിലനിര്‍ത്തുകയും ചെയ്തു.
ദാമന്‍ മുനിസിപ്പാലിറ്റിയിലെ 15 വാര്‍ഡുകളില്‍ 11ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് വിജയിച്ചത്. ദാമന്‍ ജില്ലാ പഞ്ചായത്തില്‍ പത്ത് സീറ്റുകളില്‍ ബിജെപി വിജയിച്ചു. ദിയു ജില്ലാ പഞ്ചായത്തിലെ എട്ടില്‍ അഞ്ച് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് എല്ലായിടത്തും പരാജയപ്പെട്ടു.
ദാദ്ര നഗര്‍ ഹവേലിയിലും ബിജെപിയും ജെഡിയുവും വിജയിച്ചു. ഇവിടെ 20ല്‍ 17 സീറ്റുകളിലും ജെഡിയു വിജയിച്ചപ്പോള്‍ മൂന്ന് സീറ്റുകളില്‍ ബിജെപി വിജയിച്ചു. ഇത് കൂടാതെ സില്‍വാസ മുനിസിപ്പാലിറ്റിയില്‍ 15ല്‍ 9 സീറ്റുകളും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടി ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ജന പിന്തുണ എന്ഡിഎയ്ക്കാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: