ഗുരുവായൂര്‍: ഗുരുവായൂര്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയും പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു. എന്‍ഡിഎഫുകാരാണ് കേസിലെ പ്രതികള്‍. പേരാമംഗലത്ത് നടന്ന ആര്‍എസ്എസ് ശിബിരത്തിലേക്ക് അതിക്രമിച്ചു കയറി രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് എന്‍ഡിഎഫ് പ്രവര്‍ത്തകനായ റജീബ്, ലിറാര്‍ എന്നിവരെ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. ഇതിന്റെ പകയായിരുന്നു ആക്രമണത്തിന് പിന്നില്‍. 2004 ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍ഡിഎഫ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മണികണ്ഠനെ ചാവക്കാട് രാജാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തുടര്‍ന്ന് അന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബി. കൃഷ്ണകുമാറാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് സി.ഐ മാരായിരുന്ന ഷാജു പോള്‍, മോഹനചന്ദ്രന് എന്നിവര്‍ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി ഖലീല്‍ ഒന്‍പത് കേസുകളില്‍ പ്രതിയാണ്. ഒറ്റപ്പാലം സ്വദേശിയായ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ പ്രണയിക്കുകയും, വിവാഹവാഗ്ദാനം നല്കി കൂടെ താമസിപ്പിക്കുകയും ചെയ്യുകയും, പിന്നീട് മതം മാറ്റാ
നുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് നിന്ന് പിന്മാറുകയും, തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് ഖലീലിനെ പ്രതി ചേര്‍ത്തിരുന്നു.
കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചതാണെങ്കിലും, പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരനായ പി.വി. രാജന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തരവാകുകയായിരുന്നു.
കേസിലെ ദൃക്സാക്ഷിയായ പ്രസാദടക്കം എട്ട് സാക്ഷികളെ ഇതുവരെ വിസ്തരിച്ചിരുന്നു. ദൃക്സാക്ഷിയടക്കമുള്ള മറ്റു സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു. കേസിലെ രണ്ടാം പ്രതി നസറുള്ള ഒളിവിലാണ്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ പുന്ന നൗഷാദ് കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. പ്രസ്തുത കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ഈ കേസിന്റെ വിസ്താരം ആരംഭിച്ചത്.
ഇതിനിടയില്‍ ദൃക്സാക്ഷിയെ കോടതിമുറിയില്‍ വെച്ച് വെട്ടികൊലപ്പെടുത്തുമെന്ന് പ്രതികളുടെ അനുകൂലികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷ സാദ്ധ്യതയുള്ളതിനാല്‍ സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്കുകി. തുടര്‍ന്ന് സാക്ഷികള്‍ക്ക് കനത്ത സുരക്ഷ നല്‍കിയാണ് വിചാരണ നടത്തി വരുന്നത്. വിചാരണ നടക്കുന്ന ദിവസങ്ങളില്‍ കോടതിയില്‍ ആവശ്യമായ പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: