തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ലൈഫ് മിഷന് പദ്ധതിക്കോഴയിലും എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടുതല്‍ വിശ്വസ്തരിലേക്ക്. അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം കൂടുതല്‍ പേരിലെത്തും.
നയതന്ത്രചാനലിന്റെ മറവില്‍ സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ഉയര്‍ന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തായതയാണ്. ഒടുവില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്ഥനുമായ സി.എം. രവീന്ദ്രന് ഇഡി നോട്ടീസ് നല്കിയപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഓഫീസിന് പങ്കില്ല എന്നാണ്. എന്നാല്‍ ഇനിയും കൂടുതല്‍ പേരിലേക്ക് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ മാത്രമല്ല ലൈഫ് മിഷന്, കെ ഫോണ്‍, ഡൗണ്ടൗണ് തുടങ്ങിയ പദ്ധതികളിലും അഴിമതി നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും വ്യക്തമായി.
വടക്കാഞ്ചേരി ലൈഫ്മിഷനില്‍ കൈക്കൂലി നല്കുന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസാണ്. അതേ ചാനല്‍ പരിപാടിയില്‍ മന്ത്രി തോമസ് ഐസക്കും ഇത് സമ്മതിച്ചു. ഇത് സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് അടക്കം ഈ അഴിമതികളില്‍ അറിവുണ്ടെന്നാണ്. ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന് സ്വപ്ന സുരേഷുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്പെയിസ് പാര്‍ക്ക് കോണ്ക്ലേവിനെകുറിച്ച് നേരത്തെ തന്നെ ആരോപണമുണ്ട്. സ്പെയിസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്.
2016ല്‍ ആരംഭിച്ചനാള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരെല്ലാം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം മുറുകുന്നതോടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനടക്കം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടിവരും. ജയരാജന് രാജിവച്ച 2019 മാര്‍ച്ച് 11 വരെയുള്ള എല്ലാ കാര്യങ്ങളിലും ജയരാജനും അറിവുണ്ടെന്നാണ് സൂചന. ഇഡി നോട്ടീസ് നല്കിയ സി.എം. രവീന്ദ്രന് പിന്നാലെ മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഗോപകുമാറും കുടുങ്ങും. ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന് പുത്തലത്തും സംശയത്തിന്റെ നിഴലിലാണ്. ഇവരൊന്നും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു തീരുമാനവും ഉണ്ടാകില്ല.
മുഖ്യമന്ത്രിയുടെ മറ്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി വരെയുള്ളവരും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും മുഖ്യമന്ത്രിയുടെ മറ്റ് ഉപദേശകരും അടക്കം സംശയത്തിന്റെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: