ചെന്നൈ: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പി. ചിദംബരത്തിന്റെ മകന് രംഗത്ത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴെല്ലാം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കാര്‍ത്തി ചിദംബരം എംപി പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും ഇനി ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. എന്റെ അനുഭവത്തില്‍ ഇവിഎം സംവിധാനം ശക്തവും കൃത്യവും ആശ്രയിക്കാന്‍ പറ്റുന്നതുമാണെന്ന് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. ഇ.വി.എമ്മിനെക്കുറിച്ച് സംശയം ഉന്നയിച്ച ആരും ഇതുവരെ അവരുടെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചിട്ടില്ലെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ബീഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങിയ സീറ്റുകളില്‍ തോല്‍വി മണത്തപ്പോള്‍ തന്നെ ഇവിഎം കൃത്രിമം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത് വന്നിരുന്നു. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ ഇവിഎമ്മിലും കൃത്രിമം സാധിക്കുമെന്നായിരുന്നു ഉദിത് രാജിന്റെ ആരോപണം. ഇതിന് മറുപടിയുമായാണ് കാര്‍ത്തി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: