മുംബൈ: ലോകപ്രശസ്ത മാഗസിനായ വോഗ് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ആദരിച്ചതായി പറഞ്ഞ് ആഘോഷിക്കുകയാണ് ചിലര്‍.
‘വുമണ്‍ ഓഫ് ദി ഇയര്‍’ ആയതായും മാഗസിന്റെ മുഖചിത്രം ആയത് വലിയ നേട്ടമെന്നുമൊക്കെയാണ് അവകാശവാദം. അമേരിക്കന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിലാണ് ചിത്ര സമേതം കെ കെ ശൈലജയെ കുറിച്ച് എഴുതിയിരിക്കുന്നത്. ‘ലീഡര്‍ ഓഫ് ദി ഇയര്‍’ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ പരമ്പരയിലെ വ്യത്യസ്ഥ മേഖലയിലെ ഒന്നര ഡസനോളം വനിതകളെ പരിചയപ്പെടുത്തിയതില്‍ ഒരാള്‍ മാത്രമാണ് ഷൈലജ. കൊച്ചി ബിനാലെ സിഇഒ മഞ്ചു സാറ രാജനാണ് കെ കെ ഷൈലജയെ പുകഴ്‌ത്തി മാഗസിനില്‍ ലേഖനം എഴുതിയിരിക്കുന്നത്. ഈ വര്‍ഷം കേരള ആരോഗ്യമന്ത്രിയെ കുറിച്ചെഴുതുന്ന രണ്ടാമത് ലേഖനമാണിത്.
ആരോഗ്യമന്തിക്കൊപ്പം മലയാളികളായ സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥും നഴ്‌സ് രേശ്മ മോഹന്‍ദാസും പട്ടികയിലുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഇപ്പോള്‍ ലോക നാണയ നിധിയുടെ ഉദ്യോഗസ്ഥയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗികളെ പരിചരിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് ആണ് രേഷ്മ മോഹന്‍ദാസ്. ആരോഗ്യ മന്ത്രി ‘ലീഡര്‍ ഓഫ് ദി ഇയര്‍’ ആയപ്പോള്‍ രേഷ്മ ‘വാരിയര്‍ ഓഫ് ദി ഇയര്‍’ ആണ്.
കവര്‍ പേജില്‍ ഇടം തേടി എന്നതിലും വലിയ കാര്യമൊന്നുമില്ല. ഡിജിന്റല്‍ പ്രിന്റിന്റെ കവറാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ടവരുടെ എല്ലാം ചിത്രം വെച്ച് കവര്‍ ഇറക്കും. കത്രീന കൈഫ്, ലില്ലി സിംഗ്, അനുഷ്‌ക ശര്‍മ്മ എന്നീ മൂന്നുപേരുടേയും പേരില്‍ കഴിഞ്ഞ കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ കവര്‍ ചിത്രങ്ങളാണ് ചിത്രത്തില്‍.
2018 ല്‍ അവാര്‍ഡ് നേടിയവരുടെ പട്ടിക
Anamika Khanna: Vogue Designer Of The Year
Meghna Gulzar: Vogue Filmmaker Of The Year
Chetna Gala Sinha: Vogue Social Entrepreneur Of The Year
Radhika Apte: Vogue Trends Disruptor Of The Year (Female)
Faye D’Souza: Vogue Opinion Maker Of The Year
Hima Das, Vinesh Phogat and Swapna Barman: Vogue Sportswomen Of The Year
Deepika Rajawat: Vogue Crusader Of The Year
Vicky Kaushal: Vogue Trends Disruptor Of The Year (Male)
Ritu Kumar: Vogue and Gemfields Lifetime Achievement Award
Kareena Kapoor Khan: Vogue and IWC Schaffhausen Style Icon Of The Year
Rithika Merchant, Trisha Shetty, Aditi Avasthi and Usha Kiran: Vogue Young Achievers Of The Year
Ayushmann Khurrana: Vogue Man Of The Moment
Maria Grazia Chiuri: Vogue Global Icon Of The Year
Arianna Huffington: Global Thought Leader Of The Year
Vinita Gupta: Vogue and IBM Businesswoman Of The Year
Ranbir Kapoor: Vogue Man Of The Year
Alia Bhatt: Vogue and Lamborghini Youth Icon Of The Year
















