ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ വനംവകുപ്പ് നിര്‍മ്മിക്കുന്ന വന്യമൃഗ അഭയകേന്ദ്രത്തിനെതിരെയാണ് വടക്കനാട് ഗ്രാമ സംരക്ഷണസമതി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സങ്കേതത്തിലെ നാലാംമൈലില്‍ വനലക്ഷ്മി പെപ്പര്‍യാര്‍ഡിലാണ് യൂണിറ്റ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് വരും കാലങ്ങളില്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാകുമെന്നാണ് വടക്കനാട് ഗ്രാമസംരക്ഷണ സമിതി ആരോപിക്കുന്നത്.
കടുവ, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളാല്‍ ദുരിതമനഭവിക്കുന്നജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാതെ വന്യമൃഗങ്ങള്‍ക്ക് അഭയംകേന്ദ്രം ഒരുക്കുന്നത് വയനാടിനെ കടുവ സങ്കേതമാക്കാനുള്ള നീക്കത്തിന്റെഭാഗമായണന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ബത്തേരി വടക്കനാട് റോഡില്‍ ജനവാസകേന്ദ്രമായ പച്ചാടിക്ക് സമീപവും പുല്‍പ്പള്ളി റോഡില്‍ നാലാം മൈലിനുസമീപത്തുമായാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്.
ജനവാസകേന്ദ്രത്തിന് സമീപം് അഭയകേന്ദ്രം ഒരുക്കുന്നതില്‍ വനംവകുപ്പിന്റെ ഗൂഢനീക്കമുണ്ടന്നാണ് സമിതി ആരോപിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ആളുകളുടെ ആശങ്കയും ഭയവും പരിഹരിക്കാതെ വനംവകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രാദേശിക ഭരണകൂടങ്ങളോടൊ ജനപ്രതിനിധികളോടെ പ്രദേശവാസികളോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ച് വ്യക്തതനല്കുന്നില്ലന്നും ഈ സാഹചര്യത്തില്‍ നിയമപരമായും, സമരത്തിലൂടെയും വനംവകുപ്പിനെതിരെ രംഗത്തെത്തുമെന്നും സമിതി ഭാരവാഹികളായ കൈനിക്കല്‍ ബെന്നി, കെ.ടി. കുര്യാക്കോസ്, വി. സി. ഷൈന്‍ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: