ചിക്കാഗോ: 2018-ല്‍ ശബരിമലയിലെ ആചാര ലംഘനത്തിന് വേണ്ടി നിലകൊണ്ട സര്‍ക്കാര്‍ ഇപ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ചിക്കാഗോ ഗീതാ മണ്ഡലം. മണ്ഡലകാലം മുന്നിൽ കണ്ട്, ശബരിമലയുടെ ആചാര അനുഷ്ടാനങ്ങൾ തകർക്കാനുള്ള കേരള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി കൊണ്ട് വന്ന പുതിയ നിയമങ്ങളായ, പമ്പ നദിയിൽ കുളിക്കാൻ പാടില്ല, നെയ്യ് അഭിഷേകം ഒഴിവാക്കുക, ഗുരുസ്വാമിമാരെ ഒഴിവാക്കുക (50 വയസ്സിനു മുകളിൽ ഉള്ളവർക്ക് ദർശനം പാടില്ല), വിരി വെക്കാൻ പാടില്ല, സന്നിധാനത്ത് എത്തിയാൽ ഇരുമുടികെട്ട് അധികാരികൾക്ക് നൽകുക തുടങ്ങിയ കരിനിയമങ്ങൾക്ക് എതിരെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മറ്റ് മതസ്ഥരുടെ വിശേഷദിനങ്ങളിൽ, അതാത് മതങ്ങളിലെ പുരോഹിതവർഗ്ഗത്തിന്റെ നിർദേശപ്രകാരം ആചാരങ്ങൾ നടത്താൻ അനുവദിച്ച ഭരണകൂടം, ശബരിമലയുടെ കാര്യത്തിൽ മാത്രം ഏതാനും ഐഎഎസ് ഉദ്യോഗസ്ഥർ കൂടി ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശങ്ങൾ പകൽ പോലെ വ്യക്തമാണ്. ആചാരാനുഷ്ടാനങ്ങളോടെയുള്ള ഒരു തീര്‍ത്ഥയാത്ര അസാധ്യമായിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളില്‍ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടത് എന്ന സ്വാമി ചിദാനന്ദപുരിയുടെയും, അന്തര്‍ദേശീയ അയ്യപ്പമഹാസംഗമത്തിന്റെയും ആഹ്വനം ഏറ്റെടുത്ത് “ഭവനം സന്നിധാനം” എന്ന ആശയം ഏറ്റെടുത്ത് വെര്‍ച്വല്‍ ആയി മണ്ഡല-മകരവിളക്ക് സംഘടിപ്പിക്കുവാൻ ചിക്കാഗോ ഗീതാമണ്ഡലം തീരുമാനിച്ചു.
ക്ഷേത്രസങ്കല്പങ്ങളെയും, ആചാര അനുഷ്ടാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുകയും, അതിനായി ധാർമ്മികമായ എല്ലാ സഹായങ്ങളും നൽകും എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ശബരിമലയെ തകർക്കാനോ, ശബരിമലയുടെ പവിത്രത തകർക്കാനോ ആരെയും അനുവദിക്കില്ല എന്നും വൃശ്ചിക പുലരി തൊട്ട് ലോകം മുഴുവനുള്ള അയ്യപ്പഭക്തരുടെ മനസ്സിൽ അയ്യപ്പ ഭക്തി നിറച്ചുകൊണ്ട് ഓരോ ഗ്രഹവും മറ്റൊരു ശബരിമല സന്നിധാനം ആക്കി കൊണ്ട് ലോക നന്മക്കും ലോക ശാന്തിക്കുമായി ഈ വർഷത്തെ മണ്ഡല മകരവിളക്ക് കാലം നമ്മുക്ക് ആഘോഷിക്കാം എന്ന് ഗീതാമണ്ഡലം ഡയറക്ടർ ബോർഡും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: