ബംഗളൂരു: ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുന്ന ആദ്യ സംസ്ഥാനമാകാന്‍ കര്‍ണ്ണാടക. വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മ്മാണം ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദേഹം അറിയിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ എന്തു ചെയ്തു എന്നുനോക്കുന്നില്ല, ഇക്കാര്യത്തില്‍ കര്‍ണാടകയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലെ എല്ലാ കക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ നിയമനിര്‍മാണത്തില്‍ അന്തിമ തീരുമാനം എടുക്കും. കര്‍ണാടകയില്‍ വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ട്. ഹിന്ദു-ക്രിസ്ത്യന്‍ കുട്ടികളാണ് ഇതില്‍ ഇരയാകുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന് പഠിക്കുന്നവരും ഇതിന് ഇരയാകുന്നുണ്ടെന്ന് അദേഹം സൂചിപ്പിച്ചു. അതിനാലാണ് വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്നതിനായുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ അലോചിക്കുന്നതെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, വിവാഹത്തിനുവേണ്ടി മതം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: