വയനാട്: ആദിവാസികളെ പരിഹസിച്ച് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാനെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. ഇത്ര പുച്ഛത്തില്‍ ആദിവാസികളേക്കുറിച്ച് പറയാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെയാണ് സാധിക്കുക. അദേഹം ജനസേവകന്‍ എന്ന കസേരയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും സികെ ജാനു ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ആരും പ്രതികരിക്കാതിരിക്കാന്‍ കാരണം ആദിവാസികളേക്കുറിച്ചുള്ള പൊതു സാമൂഹ്യ ബോധമാണ്. മറ്റു വിഭാഗങ്ങള്‍ക്കെതിരെയായിരുന്നു പരാമര്‍ശമെങ്കില്‍ സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നേനെ. എന്തുകൊണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാള്‍ പഠിപ്പിക്കാന്‍ വരണ്ട എന്ന് പറയാത്തത്. സികെ ജാനു ചോദിച്ചു.
ആദിവാസികള്‍ ഇത്തരത്തില്‍ തരംതാണ പരാമര്‍ശങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കാറില്ല. പരസ്യമായി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സികെ ജാനു പറയുന്നു.
















