പാലക്കാട്: ജന്മഭൂമി മുന്‍ ജില്ലാ ലേഖകന്‍ ഡോ.സംഗീത് രവീന്ദ്രന്റെ പ്രഥമ പുസ്തകം ചെവ്വാഴ്ച പ്രകാശനം ചെയ്യും.കവി, അധ്യാപകന്, മാധ്യമപ്രവര്ത്തകന് എന്നീ മേഖലകളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ സംഗീത് രവീന്ദ്രന്റെ ‘ഉറുമ്പുപാലം’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനമാണ് ഓണ്‍ലൈനായി നടക്കുക. വൈകിട്ട് 7ന് കോഴിക്കോട് വേദ ബുക്സിന്റെ യുടൂബ് /ഫെയ്സ് ബുക്ക് ചാനല്‍ വഴിയാണ് പ്രകാശനം. പുസ്തക പ്രകാശനം പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി നിര്‍വഹിക്കും.
സാമൂതിരി ഗുരുവായൂരപ്പന് കോളേജ് മലയാള ഗവേഷണ വിഭാഗം അധ്യാപകന് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് പുസ്തകം ഏറ്റുവാങ്ങും. ഡോ.ഷാജി ഷണ്മുഖം (അസോസിയേറ്റ് പ്രൊഫസര്‍ സംസ്കൃത സര്‍വ്വകലാശാല) പുസ്തകപരിചയം നടത്തും.
കെ. മോഹന്‍ദാസ്(മാധ്യമപ്രവര്ത്തകന്), പി. ചെറിയാന് (ഹെഡ് മാസ്റ്റര്‍ എസ്.എം.എം.എച്ച് എസ് പഴമ്പാലക്കോട്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വേദ ബുക്സ് പത്രാധിപര്‍ ഷിബുപ്രസാദ് സ്വാഗതം ആശംസിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: