Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോലാനിയിലെ ഫാമില്‍ വീണ്ടും ബ്രൂസില്ല രോഗബാധ; ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാകുന്നു

രോഗം കണ്ടെത്തിയവയെ മറ്റ് പന്നികളില്‍ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമപരിശോധനാ ഫലം കൂടി വന്ന ശേഷം രോഗം ബാധിച്ച പന്നികളെ കൊന്ന് കുഴിച്ചു മൂടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:14 am IST
in Idukki

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വീണ്ടും മനുഷ്യരിലേക്ക് പടരാന്‍ സാദ്ധ്യതയുള്ള ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഫാമിലെ മൂന്ന് പന്നികളിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്.
ജീവനക്കാരുടെ കുറവ് മൂലം കോലാനി കോഴി- പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഫാമില്‍ രോഗബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് ഫാമിലെ 20 പന്നികളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. 11 വലിയ പന്നികളെയും ഒമ്പത് കുഞ്ഞുങ്ങളെയുമാണ് കൊന്നത്. ഇതിന് ശേഷം ഫാമില്‍ പന്നികളുടെ ഉത്പാദനം നിറുത്തി വച്ചിരിക്കുകയായിരുന്നു.

ഇപ്പോള്‍ 35 പന്നികള്‍ മാത്രമാണ് ഫാമിലുള്ളത്. രോഗം കണ്ടെത്തിയവയെ മറ്റ് പന്നികളില്‍ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമപരിശോധനാ ഫലം കൂടി വന്ന ശേഷം രോഗം ബാധിച്ച പന്നികളെ കൊന്ന് കുഴിച്ചു മൂടും.

ആദ്യ രോഗബാധ കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷം വീണ്ടും പന്നികളില്‍ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ കാരണം കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് മൂന്ന് പന്നികള്‍ പോസിറ്റീവായത്. തിരുവനന്തപുരത്ത് നിന്നുള്ള നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ച് ബാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് ഫാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ രോഗം ബാധിച്ച പന്നികളെ കൊന്ന് കളയുകയാണ് പതിവ്.

രണ്ട് കോഴി ഷെഡ് മാത്രമുണ്ടായിരുന്ന 1974ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഫാമില്‍ നിലവിലുള്ളത്. പിന്നീട് 1990ല്‍ പന്നി ഫാം, 2012ല്‍ ഹാച്ചറി എന്നിവ തുടങ്ങിയെങ്കിലും കൂടുതല്‍ ജീവനക്കാരെ അനുവദിച്ചിട്ടില്ല. ആകെ 22 ജീവനക്കാരാണ് ഫാമിലുള്ളത്. ഇതില്‍ പുറംജോലിക്കാരായ 14 തൊഴിലാളികളും ദിവസവേതനക്കാരാണ്. ബാക്കി എട്ട് പേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. ബാക്കിയുള്ള ഒഴിവുകള്‍ നികത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊള്ളുന്നില്ലെന്ന പരാതിയും ശക്തമാണ.

ഇടുക്കിയിലെ ജില്ലാ ഫാം പ്രവര്‍ത്തിക്കുന്നത് തൊടുപുഴയ്‌ക്ക് സമീപം കോലാനിയില്‍ സ്വന്തമായുള്ള 8.5 ഏക്കര്‍ സ്ഥലത്താണ്. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള വിശാലമായ ഫാം സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ദിവസം ശരാശരി മൂവായിരം കോഴിക്കുഞ്ഞുങ്ങളെ വീതം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഹാച്ചറിയും നൂറോളം പന്നികളെ വളര്‍ത്താനുള്ള സൗകര്യവുമുണ്ട് ഇവിടെ. എന്നാല്‍ ആവശ്യമായ കോഴികളെയോ പന്നികളെയോ ഇവിടെ നിന്ന് ലഭിക്കാറില്ലെന്നാണ് കര്‍ഷകരുടെ പരാതി.

1995 ലാണ് ഫാം ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാമെന്നല്ലാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ജില്ലാപഞ്ചായത്തിന് അധികാരമില്ലെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിലപാട്. തൊഴിലാളികളെ നിയമിക്കുന്നതിലടക്കം ഈ തര്‍ക്കം തുടരുകയാണ്.

ബ്രൂസെല്ലോസിസ് രോഗം എന്ത്

രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നാണിത്. പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പകര്‍ച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ് രോഗം. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരാറില്ല. ചൈനയില്‍ കൊറോണയ്‌ക്ക് പിന്നാലെ ഈ രോഗം മൃഗങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്ഷസ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.