തൊടുപുഴ: വാളയാര്‍ പീഡനകേസ് അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹിന്ദുഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായാണ് മിനി സിവില്‍ സ്റ്റേഷന്റെ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. താലൂക്ക് പ്രസിഡന്റ് എം.കെ. നാരായണ മേനോന് അദ്ധ്യക്ഷനായ ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചേരമര്‍ സംഘം സംസ്ഥാന സെക്രട്ടറി രാജന് മക്കുപാറ, ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.പി. ഗോപി, ജില്ലാ സഹ സംഘടന സെക്രട്ടറി പി.ആര്. കണ്ണന്, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ റ്റി.കെ. ബാബു, വി.കെ. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
സഹകാര്‍ ഭാരതി താലൂക്ക് പ്രസിഡന്റ് ജി. രവീന്ദ്രന്, ആര്‍ട്ട് ഓഫ് ലിവിങ് പ്രതിനിധി സലീഷ്കുമാര് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായ എ.ജി. അംബിക്കുട്ടന്‍, തുളസിധരന്‍പിള്ള, എം.എസ്. സജീവ്, കെ.എസ്. സലിലന്‍, എന്‍.എ. പ്രദീപ്, സി.വി. രമേശ്, റെജിമോന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: