തിരുവനന്തപുരം:ലൈഫ് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭാ എത്തിക്‌സ് സമിതിയുടെ തീരുമാനം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതിനു തുല്യമായി.ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്‍കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുമെന്നു പറഞ്ഞാണ് എ പ്രദീപ് കുമാര്‍ ചെയര്‍മാനായ സമിതി ഇ ഡി ക്ക് നോട്ടീസ് നല്‍കിയത്. സമിതിയിലെ പ്രതിപക്ഷ അംഗം വി എസ് ശിവകുമാര്‍ സമിതിയോഗത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സമിതിക്ക അധികാരമില്ലാത്ത കാര്യമാണമെന്നു വ്യക്തമാക്കുകകയും വിയോജനം രേഖപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളായ മോന്‍സ് ജോസഫും അനൂപ് ജേക്കബ്ബും യോഗത്തില്‍ പങ്കെടുത്തില്ല.
ജോര്‍ജ്ജ് എം മാത്യു, ജോണ്‍ ഫെര്‍ണാണ്ടസ്, വികെസി മമ്മദ് കോയ, ഡി കെ മുരളി, ഇ ടി ടെയ്്‌സണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇടതിനു നല്ല ഭൂരിപക്ഷമുള്ള സിപിഎം താല്‍പര്യത്തിനനുസരിച്ച് തീരുമാനം എടുത്തു.
തീരുമാനത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു.. ഇഡിയുടെ അന്വേഷണം തടസ്സപ്പെടുത്തുകയാണു സ്പീക്കര്‍ ചെയ്യുന്നത്. സ്പീക്കറുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടു കത്തും നല്‍കി.
പ്രിവിലേജ് കമ്മറ്റിയുടെ നടപടിക്കെതിരെ പ്രിവിലേജ് ലംഘനത്തിന് വി കെ ഇബ്രഹിംകുഞ്ഞ് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നറിയുന്നു. നിയമസഭക്ക് നല്‍കിയ ഉറപ്പുകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ അന്വേഷിക്കാനായി ചുമതലയുള്ള ക നിയമസഭാ അഷ്വറന്‍സ് കമ്മറ്റിയുടെ ചെയര്‍മാനാണ് ഇബ്രഹിംകുഞ്ഞ്. തങ്ങളുടെ അധികാരം പ്രിവിലേജ് സമിതി കവര്‍ന്നെടുത്തു എന്നതാണ് പരാതി. കെ ദാസന്‍, ബി ഡി ദേവസി, പുരുഷന്‍ കടലുണ്ടി, ആര്‍ രാജേഷ്, റോജി ജോണ്‍, ഷാനിമോള്‍, വി ആര്‍ സുനില്‍കുമാര്‍ എന്നിവരാണ് അഷ്വറന്‍സ്‌സമിതിയിലെ അംഗങ്ങള്‍
















