കുന്നത്തൂര്‍: പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതായി പരാതി. അധികയോഗ്യത ഉണ്ടായിരുന്നവര്‍ വരെ ലിസ്റ്റില്‍ പിന്തള്ളപ്പെട്ടതായും അഭിമുഖത്തില്‍ മാര്‍ക്ക് ദാനം ഉണ്ടായതായും ആരോപണം ശക്തമായി.
ആര്‍ദ്രം പദ്ധതി പ്രകാരമാണ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരു സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് കഴിഞ്ഞമാസം അഭിമുഖം നടന്നത്. സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് 9 പേരും ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് 7 പേരുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നിവരാണ് ഉള്ളത്.
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ആളിന്റെ സഹോദരീപുത്രിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകളും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഇരുവര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് നല്കിയതാവട്ടെ പരമാവധി മാര്‍ക്കായ 10. കൂടുതല്‍ യോഗ്യതയുള്ള മറ്റുള്ളവര്‍ക്ക് ആറും ഏഴും മാര്‍ക്ക് ആണ് നല്‍കിയത്. ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരും കൂടി മാര്‍ക്ക് ദാനം ചെയ്തതോടെ നേതാക്കളുടെ ബന്ധുക്കള്‍ റാങ്ക് പട്ടികയില്‍ മുന്നില്‍ വരികയും നിയമനം നേടുകയുമായിരുന്നു.
നിയമനങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് വീതംവച്ച് കൊടുത്തതായി ആരോപിച്ച് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേ കല്ലട കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: