കൊല്ലം: കൊല്ലം താലൂക്ക് ഓഫീസ് ജംഗ്ഷന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മാറ്റി വേളാങ്കണ്ണി പള്ളി ജംഗ്ഷനാക്കി. സ്ഥലത്ത് പുതുതായി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡില്‍ പുതിയപേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താലൂക്ക് കച്ചേരി ഓഫീസിന് എതിര്‍വശത്ത് ആധുനീകരിച്ച പുത്തന്‍ കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡില്‍ പക്ഷേ പേര് താലൂക്ക് കച്ചേരി ജംഗ്ഷന് എന്നുതന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോര്‍പ്പറേഷന്റെ ന്യൂനപക്ഷ പ്രീണനതന്ത്രമാണ് ഇതെന്ന് ആക്ഷേപണമുയരുന്നു.
മേയര്‍ ഹണി ബെഞ്ചമിന്റെ സ്വന്തം ഡിവിഷനായ വടക്കുംഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ദേശീയപാതയില്‍ കളക്ട്രേറ്റില്‍ നിന്നും ചിന്നക്കടയിലേക്ക് പോകും വഴിയാണ് വേളാങ്കണ്ണി പള്ളി ജംഗ്ഷന് എന്ന പേരോടുകൂടിയ കാത്തിരിപ്പുകേന്ദ്രം. എം. മുകേഷ് എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ഒന്നാണിത്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കോര്പ്പറേഷന് നടത്തിയിരിക്കുന്ന ന്യൂനപക്ഷപ്രീണനം വിവാദമായിരിക്കുകയാണ്.
നൂറ്റാണ്ടുകളായി വിളിച്ചു പോരുന്ന താലൂക്ക് കച്ചേരി എന്ന സ്ഥലമാണ് പുതിയ നീക്കത്തിലൂടെ അടിമുടി മാറ്റാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. അതിന്റെ മുന്നോടിയായിട്ടണ് താലൂക്ക് ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ചിരുന്ന ബസ് സ്റ്റോപ്പ് കെട്ടിടത്തിലെ സ്ഥലനാമം വേളാങ്കണ്ണി പള്ളി ജംഗ്ഷന് എന്നാക്കിയത്.
215 വര്‍ഷം മുമ്പ് വേലുത്തമ്പി ദളവ ഭരണകാര്യങ്ങള്‍ക്കായി കൊല്ലത്ത് ക്യാമ്പ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസായി വിനിയോഗിച്ച സ്ഥലവും കെട്ടിടങ്ങളുമാണ് പിന്നീട് കസബ പോലീസ് സ്റ്റേഷനായും ശേഷം താലൂക്ക് കച്ചേരിയായും മാറിയത്. അന്നുമുതല്‍ ഈ പ്രദേശം താലൂക്ക് കച്ചേരി ജംഗ്ഷന് എന്ന പേരിലാണ് അറിയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: