തിരുവനന്തപുരം: ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസ് സിപിഎം തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. തന്നെ അപമാനിക്കാനുള്ള സിപിമ്മിന്റെ ശ്രമമായിരുന്നു അത്. പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്.
തന്നെ കേസില്‍ കുടുക്കി കേസില്‍ പ്രതിയാക്കി ചെളിവാരിയെറിഞ്ഞ് കരിവാരിതേച്ചുകാണിച്ച് തനിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ തന്നെ പോലൊരു രാഷ്ട്രീയ നേതവിനെ കേസില്‍ കുടുക്കി ജന ശ്രദ്ധ വഴി തിരിച്ചു വിടണമെന്ന ദുരുദ്ദേശ്യവം ഇതിന് പിന്നില്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു. ഇത്ര തിടുക്കത്തില്‍ കേസെടുത്തത് അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസ്, സ്വര്‍ണക്കടത്ത് കേസില്‍ സത്യസന്ധമായ അന്വേഷമാണ് നടന്നുവരുന്നത്. ബിനീഷ് കോടിയേരിക്കും ശിവശങ്കറിനും എതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: