Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന്റെ ആത്മവിക്രയം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Nov 5, 2020, 06:33 pm IST
inSamskriti

വിശ്വാമിത്രമഹര്‍ഷി തന്റെ ദക്ഷിണവാങ്ങാനായി വന്നതാണ്. ഹരിശ്ചന്ദ്രന്‍ നേരത്തേ തരാമെന്നേറ്റ ദക്ഷിണ ഉടന്‍ വേണം. പറഞ്ഞ സമയപരിധി തീരാറായി.

‘യാത്വയോക്താ പുരാരാജന്‍ രാജസൂയസ്യ ദക്ഷിണാ

താം ദദസ്വ മഹാബാഹോ യദിസത്യം പുരസ്‌കൃതം’

അങ്ങ് രാജാവായിരുന്നപ്പോള്‍ സത്യം ചെയ്തതനുസരിച്ചുള്ള ദക്ഷിണ ഉടന്‍ നല്‍കിയാലും. വിശ്വാമിത്ര മഹര്‍ഷിയുടെ ചോദ്യത്തിനു മുമ്പില്‍ വിഷമം തോന്നിയെങ്കിലും ഹരിശ്ചന്ദ്രന്‍ ദക്ഷിണ വച്ചു നീട്ടി. ഇത് അങ്ങ് സ്വീകരിച്ചാലും.  

പക്ഷേ വിശ്വാമിത്രന് സംശയം. ഈ ധനം അങ്ങേയ്‌ക്ക് എങ്ങനെയാണ് ലഭിച്ചത് ‘കുതോ ലബ്ധമിദം ദ്രവ്യം?’.  

ഹേ, മുനീശ്വരാ ഈ ധനം എങ്ങനെ ലഭ്യമായി എന്ന് അങ്ങ് അറിയുന്നതെന്തിനാണ്?  അത് കേട്ടാല്‍ ഒരു പക്ഷേ അങ്ങേയ്‌ക്കും ദുഃഖമുണ്ടായേക്കും’. കണ്ണീരോടെയാണ് ഹരിശ്ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തിയത്. ശുദ്ധമായ ധനമാണോ ഇത് എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ. ദുഷ്‌കര്‍മത്തിലൂടെ സമ്പാദിച്ച ധനം ഞാന്‍ ദക്ഷിണയായി സ്വീകരിച്ചാല്‍ ആ പാപത്തിന്റെ പങ്ക് എനിക്കും ബാധിക്കും. അതുകൊണ്ട് ദ്രവ്യം എങ്ങനെ ലഭിച്ചതാണെന്ന് എന്നോട് പറഞ്ഞാലും.  

ഈ പണം ഞാനെന്റെ ഭാര്യയേയും മകനേയും വിറ്റ് സമ്പാദിച്ചതാണ്.പണം പാപപങ്കിലമാണെന്ന് മഹര്‍ഷിക്ക് വ്യക്തമായി. ഈ പണം ദക്ഷിണയായി സ്വീകരിച്ചാല്‍ ആ പാപപ്രായശ്ചിത്തം ചെയ്യേണ്ടി വരും എന്ന് മഹര്‍ഷിക്കറിയാം.  ഏതായാലും ഈ ദക്ഷിണ വളരെക്കുറവാണ്. രാജ്യദാനത്തിന് യോജിച്ചവിധമാണ് ദക്ഷിണ വേണ്ടത്.  

വേണ്ട, ശപിക്കേണ്ട, പൊറുത്താലും. ഞാന്‍ അങ്ങയുടെ ദക്ഷിണ കഴിവതും വേഗം തന്നെ തരാം. കുറച്ചുകൂടി സമയം അനുവദിച്ചാലും. ഹരിശ്ചന്ദ്രന്‍ അപേക്ഷിച്ചു.

ഏതായാലും ഒരു യാമം സമയം കൂടി ഞാന്‍ അനുവദിക്കാം. അതിനുള്ളില്‍ ദക്ഷിണ തന്നു പൂര്‍ത്തിയാക്കൂ. ഈ നിര്‍ദേശത്തോടെ വിശ്വാമിത്രന്‍ യാത്രയായി.  

ഹരിശ്ചന്ദ്രന്‍ പെരുവഴിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ആര്‍ക്കെങ്കിലും ദാസന്മാരെ വേണമോ? ഞാന്‍ എന്നെത്തന്നെ വില്‍ക്കാന്‍ തയ്യാറായി നല്‍ക്കയാണ്. ഹരിശ്ചന്ദ്രന്റെ പ്രഖ്യാപനം കേട്ട് ചണ്ഡാളരൂപത്തില്‍ ഒരാള്‍ അവിടെയെത്തി. വേഷവും രൂക്ഷഗന്ധവും അറപ്പുളവാക്കുന്നതാണ്.  

എനിക്ക് ഒരു ദാസനെ ആവശ്യമുള്ള സമയമാണ്. എന്തു വിലയ്‌ക്കാണ് നിങ്ങള്‍ നിങ്ങളെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്?  വേഷം കണ്ടിട്ടുതന്നെ തന്നെ വെറുപ്പ് ഉളവാകുന്നു. ഈ വ്യക്തിയുടെ വാല്യക്കാരനായി ഞാന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ? തന്നെ വിലയ്‌ക്കു വാങ്ങാന്‍ വന്ന വ്യക്തി ആരാണെന്നറിയാന്‍ ഹരിശ്ചന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചു.  

ഞാന്‍ പ്രവീരന്‍ എന്ന ചണ്ഡാളനാണ്. ഞാന്‍ നടത്തുന്ന ശ്മശാനത്തില്‍ കാവല്‍ക്കാരനായി ഒരാളെ ആവശ്യമുണ്ട്. ഞാന്‍ നിന്നെ എന്റെ ദാസനായി വിലയ്‌ക്കു വാങ്ങുന്നു.  ഹരിശ്ചന്ദ്രന്‍: ബ്രാഹ്മണരോ ക്ഷത്രിയരോ ആരെങ്കിലുമെന്നെ വാങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.  

പ്രവീരന്‍:  ഇക്കാര്യം നേരത്തേ പറഞ്ഞില്ലലോ? സത്യനിഷ്ഠനാണെങ്കില്‍ പറഞ്ഞ വാക്കില്‍ ഉറപ്പുണ്ടാകണം. നീ പ്രഖ്യാപിച്ചതനുസരിച്ചാണ് ഞാന്‍ നിന്നെ വിലയ്‌ക്കു വാങ്ങുന്നത്. ധനം ഞാന്‍ നല്‍കാം.ഇവര്‍ തമ്മില്‍ ഇങ്ങനെ സംസാരം തുടരുന്നതിനിടയിലാണ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരുന്നത്. മഹര്‍ഷി കാര്യമന്വേഷിച്ചു.  

ചണ്ഡാളന്റെ ദാസനാകാനുള്ള  വൈഷമ്യം ഹരിശ്ചന്ദ്രന്‍ വ്യക്തമാക്കിയപ്പോള്‍ വിശ്വാമിത്രന്‍ കോപിച്ചു. നീ ചണ്ഡാളദാസനാവുകയോ, ബ്രാഹ്മണ ഭൃത്യനാവുകയോ അതൊന്നും എനിക്ക് പ്രശ്‌നമല്ല. നീ പറയുന്ന ധനം നല്‍കാന്‍ ഇയാള്‍ തയ്യാറാണ്. ഏതു വിധേനയായാലും എന്റെ ദക്ഷിണ എനിക്ക് വേഗം കിട്ടണം. അതിനു തയ്യാറായില്ലെങ്കില്‍ സത്യലംഘനത്തിന് നിന്നെ ഞാന്‍ ശപിക്കും.  

ഹരിശ്ചന്ദ്രന്‍ വിശ്വാമിത്രന്റെ കാലു പിടിച്ച് അപേക്ഷിച്ചു. ആര്‍ത്തനായ ഞാന്‍ അങ്ങയുടെ ഭക്തനുമാണല്ലോ. ഞാന്‍ ദീനനാണ്. ഹേ, മഹര്‍ഷേ, എന്നില്‍ പ്രസാദിച്ചാലും. ഞാന്‍ വേണമെങ്കില്‍ അങ്ങയുടെ ദാസനായി പ്രവര്‍ത്തിക്കാം. ചണ്ഡാളദാസനായി ശ്മശാനം കാവല്‍ക്കാരനാവുക സങ്കടകരമാണ്. അങ്ങ് എന്ത് ആജ്ഞാപിച്ചാലും അത് പാലിക്കുന്ന ദാസനാവാന്‍ ഞാന്‍ തയ്യാറാണ്. എന്നെ സ്വീകരിച്ച് എന്നെ കടത്തില്‍ നിന്ന് മുക്തനാക്കിയാലും.  വിശ്വാമിത്രന്‍ ശ്രദ്ധയോടെ ഹരിശ്ചന്ദ്രന്റെ നേരെ നോക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.