കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേയ്ക്ക് കൂടി നീട്ടി. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിച്ചില്ലെന്നും വിശദമായ അന്വേഷണങ്ങള്‍ക്കായി ശിവശങ്കറിനെ ഇനിയും കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്.
ഇനി പതിനൊന്നാം തിയതി ശിവശങ്കറിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ലൈഫ് മിഷന് ലഭിച്ച കമ്മീഷനും,സ്വര്‍ണക്കടത്തിലൂടെ പണമുണ്ടാക്കിയതും തമ്മില്‍ ബന്ധമുണ്ട്. ലൈഫ് മിഷന്റെയും, കെ ഫോണിന്റെയും രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി ശിവശങ്കര്‍ പങ്കുവെച്ചു.
ലൈഫ് മിഷനിലെ രഹസ്യരേഖകള്‍ ശിവശങ്കര്‍ വാട്സ്ആപ്പ് വഴി സ്വപ്നയ്ക്ക് കൈമാറി. പദ്ധതി വിവരങ്ങള്‍ സ്വപ്നയുമായി പങ്കുവച്ചത് യൂണിടാക്കിന് വേണ്ടിയാണ്. വാട്ട്സ് ആപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ലൈഫ് മിഷന് ഇഡിയുടെ കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ തനിക്ക് പരാതികള്‍ ഇല്ലെന്നും ശിവശങ്കറിന് വേണ്ടി അഭിഭാഷകന് കേടതിയില്‍ വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.എസ്. രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിച്ചു. ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് രവീന്ദ്രനെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിക്കുകായായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: