തിരുവനന്തപുരം: മയക്കുമരുന്നു കേസിന്റെ തെളിവ് തേടി എന്‍ഫോഴ്സ്മെന്റ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് അലങ്കോലമാക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചൂതാട്ട കേസിലെ വനിതയും.
കോടിയേരിയുടെ ഭാര്യാ സഹോദരിയുടെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വീടിനുമുന്നിലെത്തി ബഹളം ഉണ്ടാക്കിയത്. തലശ്ശേരിയിലെ ധര്‍മ്മടത്ത് ചൂതാട്ടം നടത്തിയതിന് സിപിഎം പ്രവര്‍ത്തകനൊപ്പം പോലീസ് പിടിയിലായിട്ടുള്ള സ്ത്രീയാണിവര്‍.
പരിശോധനയക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് ബിനിഷിന്റെ ഭാര്യ കൈക്കുഞ്ഞുമായി എത്തുകയും താക്കോല്‍ നല്‍കുകയും ചെയ്തു. റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ബന്ധുക്കള്‍ എത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. റയിഡ് നടക്കുമ്പോള്‍ പുറത്തുനിന്നാരേയും പ്രവേശിപ്പിക്കാനാകില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു അത്.
ബോധപൂര്‍വം പ്രശ്നം ഉണ്ടാക്കാനുള്ള നീക്കമെന്ന് വ്യക്തമാകുന്നതായിരുന്നു ബന്ധുക്കളുടെ പ്രകടനം.
ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്ന ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട് ഇതിന്റെ ഭാഗമാണ്. തല പോയാലും ഒപ്പിടില്ല. ഒപ്പിടാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാര്‍ഡ് അടക്കം കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്നായിരുന്നു പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിലാക്കിയെന്ന് ഭാര്യാമാതാവ് പറഞ്ഞു. പോലീസിലും ബാലാവകാശ കമ്മിഷനിലും ഒക്കെ പരാതിയും നല്കി.
ബാലാവകാശ കമ്മിഷന് ചെയര്‍മാനും അംഗങ്ങളും പറന്നെത്തുകയും ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും അറിയിക്കുകയും ചെയ്തു. പോലീസ് എത്തി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടയുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടു.
ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നും വിവരം കോടതിയില്‍ അറിയിക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: