തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആരോപണം പച്ചക്കള്ളം. എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത് സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള പല കേസുകളിലെയും മുഖ്യആസൂത്രകനായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അഴിമതികള്‍.
സ്വര്‍ണ്ണക്കടത്തിടപാടില്‍ ഇടപെടുകയും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത ഇയാള്‍ അഴിമതി വഴി വന്‍തോതില്‍, സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. ഇവയില്‍ നല്ലൊരു പങ്കും സ്വര്‍ണ്ണം കടത്തിയും വന്‍പദ്ധതികളിലെ കമ്മീഷന് വഴിയുമാണെന്ന് എന്‍ഫോഴ്സ്മെന്റിന് അറിയാം. സ്വര്‍ണ്ണക്കടത്തിനു പുറമേ ലൈഫ് മിഷനിലെ കമ്മീഷന് വഴിയും ഇയാള്‍ വലിയ തോതില്‍ പണമുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് പദ്ധതിയിലും ഇയാള്‍ക്കുള്ള വിപുലമായ പങ്ക് ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ, മുഖ്യമന്ത്രിയുടെ ഓഫീസ്നേരിട്ട് നടപ്പാക്കുന്ന, പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വലംകൈയായ, ശിവശങ്കര്‍ ആയിരുന്നു. ഇക്കാര്യം നവംബര്‍ രണ്ടിന് ജന്മഭൂമി പ്രധാന വാര്‍ത്തയായി നല്‍കിയിരുന്നു. 8566 കോടി രൂപയാണ് ഈ നാലു പദ്ധതികള്‍ക്കു കൂടി ചെലവ്. പദ്ധതി രൂപീകരണം, കണ്‍സള്‍ട്ടന്‍സി നിയമനം അടക്കം കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ശിവശങ്കര്‍ നേരിട്ടാണ് നി
ര്‍വഹിക്കുന്നത്. മറ്റുപദ്ധതികളില്‍ വലിയ ക്രമക്കേടുകള്‍ കാട്ടുകയും പണമുണ്ടാക്കുകയും സ്വന്തക്കാര്‍ക്ക് പണമുണ്ടാക്കാന്‍ വഴി തുറന്നു നല്‍കുകയും ചെയ്ത ഇയാള്‍ ഇവയില്‍ നിന്നും വലിയ തുക അടിച്ചുമാറ്റിക്കാണുമെന്ന് സ്വാഭാവികമായും എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കെ. ഫോണ്‍ അടക്കമുള്ള പദ്ധതികളില്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
സര്‍ക്കാര്‍ പദ്ധതികളെല്ലാം ഇയാള്‍ക്ക് കറവപ്പശുക്കളായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കരുതുന്നു. അതിനാലാണ് അഭിമാന പദ്ധതികളെന്ന് സര്‍ക്കാര്‍ കരുതുന്ന പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കമായാണ് സര്‍ക്കാരും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷന് നൂറിലേറെ പേര്‍ക്ക് വീടു നല്‍കാനുള്ള പദ്ധതിയായിരുന്നു. അതിന് വന്ന 20 കോടിയില്‍ അഞ്ചു കോടി സ്വപ്ന അടിച്ചുമാറ്റി. കുറേപ്പണത്തിന് ഐ ഫോണുകള്‍ വാങ്ങി. കരാറുകാരെന്റെ ലാഭവും എല്ലാം കൂടി പത്തു കോടിയെങ്കിലും വരും. അങ്ങനെ 20 കോടിയില്‍ വെറും പത്തു കോടിക്കാണ് എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന തരത്തിലുള്ള ഒറ്റമുറിക്കൂടുകള് പാവങ്ങള്‍ക്ക് പണിതിരുന്നത്. ഒരു പദ്ധതി കോഴ വാങ്ങാന്‍ എങ്ങനെ തകര്‍ത്തുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ പദ്ധതി. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ സൗജന്യമായി ഇന്റര്‍നെറ്റും ഫോണും ലഭിക്കാനുള്ള പദ്ധതി അട്ടിമറിക്കുകയാണെന്നാണ് പ്രചാരണം. പക്ഷെ അന്വേഷിക്കുകയോ സത്യം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ ഈ പദ്ധതിയും പാളുക തന്നെ ചെയ്യും.
അന്വേഷണത്തെ എതിര്‍ക്കുകയെന്നാല്‍ എതിര്‍ക്കുന്നവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്നും പദ്ധതി സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ചിലരുടെ ആസൂത്രണമാണെന്നും കരുതേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: