തിരുവനന്തപുരം: സിനിമ സംവിധായകന്‍ പ്രിയദര്‍ശന്റെ മാനേജരേയും മാതാവിനെയും നാലംഗ സംഘം വീടുകയറി മര്‍ദ്ദിച്ചതായി പരാതി. വിളപ്പില്‍ശാല പടവന്‍കോട് മുസ്ലീം പള്ളിക്ക് സമീപം ഷാനവാസ്, മാതാവ് നൂര്‍ജഹാന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തിങ്കളാഴ്ച രാത്രിയോടെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്നാണ് മര്‍ദ്ദിച്ചതെന്ന് ഷാനവാസ് പറയുന്നു. പ്രകോപനം ഒന്നുമില്ലാതെ അക്രമം നടത്തുകയായിരുന്നു. നൂര്‍ജഹാന്റെ മുഖത്താണ് പരിക്ക്. ശക്തമായ ഇടിയേറ്റ് ഷാനവാസിന്റെ പല്ല് തെറിച്ചുപോയി. ഇരുവരും ചികിത്സയിലാണ്.
വര്‍ഷങ്ങളായി പ്രിയദര്‍ശന്റെ മാനേജരായി പ്രവര്‍ത്തിക്കുന്ന ഷാനവാസ് ചെന്നയിലാണ് സ്ഥിരതാമസം. കുളു മണാലിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അമ്മയെ കാണാന്‍ കഴിഞ്ഞ ദിവസം എത്തിയതാണ് വിളപ്പില്‍ശാലയില്‍. വിളപ്പില്‍ശാല പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
















