ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെ പോലീസ് സേനയില്‍ വ്യാപക സ്ഥലംമാറ്റം. ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പോലീസുകാരെ തലങ്ങും, വിലങ്ങും മാറ്റുന്നത് പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കി. സിപിഎം അനുകൂലികളല്ലെന്ന് മുദ്രകുത്തപ്പെട്ട പോലീസുകാരെയാണ് സ്ഥലംമാറ്റിയത്.
കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്ന ശേഷമാണ് നടപടിയെങ്കിലും ഒരു ദിവസം മുമ്പേ പോലീസ് സ്ഥലം മാറ്റത്തിനുള്ള ഉത്തരവിറക്കിയെന്ന തരത്തിലാണ് രേഖകള്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഇടതു അനുകൂലികളല്ലാത്തവരെ തെരഞ്ഞുപിടിച്ച് മാറ്റിയതിനുപുറമേ ഇടത് അനുഭാവികളെ പാര്‍ട്ടിക്ക് സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിച്ചെന്നുമാണ് ആക്ഷേപം.
വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പടെയുള്ളവരെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. ഇടത് അനുഭാവികളെ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും സമീപത്തെ സ്റ്റേഷനുകളിലേക്കും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടി അനുഭാവികളെ ദൂരെ സ്ഥലങ്ങളിലേക്കുമാണ് മാറ്റിയത്. അപ്രതീക്ഷിതമായ സ്ഥലംമാറ്റത്തില്‍ പോലീസ് സേനയിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയാറാക്കിയ ലിസ്റ്റ് പ്രകാരമാണ് നടപടിയെന്നു പറയപ്പെടുന്നു. നൂറനാട്, കരീലകുളങ്ങര, മാന്നാര്‍, വള്ളികുന്നം, ആലപ്പുഴ സൗത്ത്, ചെങ്ങന്നൂര്‍, രാമങ്കരി, നെടുമുടി, കൈനടി, ചേര്‍ത്തല, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും 42 പേരെയാണ് ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. മറ്റു ജില്ലകളിലും ഇതേ രീതിയിലാണ് സ്ഥലം മാറ്റം നടപ്പാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: