കൊല്ലം: തിരുമുല്ലവാരം ബലിതര്‍പ്പണ കേന്ദ്രത്തിന് സമീപം റിസോര്‍ട്ട് മാഫിയ വാങ്ങിക്കൂട്ടിയ ഭൂമിയില്‍ വയല്‍നികത്തല്‍ തകൃതി. ഇവിടെ കെട്ടിപ്പൊക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് വയല്‍നികത്തുന്നത്.
കടത്തീരത്തിനോട് ചേര്‍ന്നുള്ള 75 ഏക്കറിലെ ഭൂമിയാണ് റിസോര്‍ട്ട് നിര്‍മാണത്തിനായി വിനിയോഗിക്കുന്നത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുടെ കമ്പനിയാണ് വസ്തു വാങ്ങിയത്. ഇതില്‍ അമ്പതുസെന്റിലേറെ വയലാണ്. തീരദേശ പരിപാലനചട്ടം ലംഘിച്ച് കൂറ്റന്‍ കെട്ടിട്ടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം തകൃതിയാണ്. ഇവിടെ നിന്നും കുഴിച്ച് എടുക്കുന്ന മണ്ണ് സമീപത്തുള്ള വയല്‍ നികത്താനാണ് വിനിയോഗിക്കുന്നത്. വയലിനോട് ചേര്‍ന്നുള്ള പൊതുഓട കൈയേറാനുള്ള ശ്രമത്തിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി.
അനധികൃത നിര്‍മാണങ്ങള്‍ക്കും വയല്നികത്തലിനുമെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. പുറമ്പോക്ക് ഭൂമിയും നഷ്ടപ്പെടുമെന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: