കോട്ടയം: മുസ്ലീം മതതീവ്രവാദ സംഘടനയുടെ മുഖപത്രമായ തേജസ് ദിനപത്രത്തിന് ശേഷം ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രവും അടച്ചുപൂട്ടലിന്റെ വക്കില്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാധ്യമം ദിനപത്രത്തില്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് പ്രധാനമായും മൗദൂതി പത്രത്തിന് തിരിച്ചടിയായത്. വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ തേടാന്‍ തുടങ്ങിയതും ഗള്‍ഫിലെ പ്രതിസന്ധിയും പത്രത്തിന്റെ പതനത്തിന്റെ ആക്കംകൂട്ടി.
മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് കേരളത്തില്‍ കോടികള്‍ ഒഴുക്കി മാധ്യമം വിപണി പിടിച്ചടക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കള്ളപ്പണം പിടികൂടുന്നതിന്റെ ഭാഗമായി ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം പത്രം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. തൃശൂരിലെ ന്യൂസ് ഡസ്‌കും കോട്ടയത്തെ പ്രിന്റിങ്ങ് യൂണിറ്റും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി. തിരുവനന്തപുരത്തും കൊച്ചിയിലും സമാനസ്ഥിതിയാണുള്ളത്. കോണ്‍ട്രാക്ട് സ്റ്റാഫുകളെയെല്ലാം മാധ്യമം കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുമ്പേ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍ സമരപ്രഖ്യാപനം നടത്തിയിരുന്നു.
മാധ്യമം പത്രത്തിന്റെ പല ബ്യൂറോ ഓഫീസുകളുടെയും വാടക കുടിശിഖ മുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പല ജില്ലാ ബ്യൂറോകളും ജമാ അത്തെ ഇസ്ലാമിയുടെ ഓഫീസ് കെട്ടിടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വന്നതോടെ മൗദൂതി പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് പരസ്യവരുമാനവും നിലച്ചു. നിലവില്‍ പത്രത്തിലെ പ്രതിസന്ധി അവഗണിച്ച് ഓണ്‍ലൈന്‍ മീഡിയക്കാണ് ജമാ അത്തെ ഇസ്ലാമി പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി മാധ്യമത്തിന്റെ ഓണ്‍ലൈന്‍ നവീകരിച്ചിരുന്നു. ഇതിനെതിരെ മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പലര്‍ക്കും രണ്ടു മാസത്തിലധികമായി ശമ്പളം മുടങ്ങിയപ്പോഴാണ് ഓണ്‍ലൈനിനുവേണ്ടി ലക്ഷങ്ങള്‍ പൊടിച്ചതെന്ന് മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
മാനേജ്‌മെന്റിന്റെ വഞ്ചനകള്‍ക്കെതിരെ മാധ്യമം ജീവനക്കാര്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20ന് വഞ്ചനാദിനമായി പ്രഖ്യാപിച്ച് സമരം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മാധ്യമം പത്രം, അനുബന്ധപ്രസിദ്ധീകരണങ്ങള്‍ എന്നിവയ്‌ക്കായി അഞ്ച് കമ്പനികള്‍ രൂപീകരിച്ച് ഉടമസ്ഥാവകാശം അവ ഓരോന്നിന്റെയും കീഴിലേക്ക് മാറ്റാനുള്ള നടപടികള്‍ ജമാ അത്തെ ഇസ്ലാമി മാനേജ്‌മെന്റ് തുടങ്ങിയിരുന്നു. ഇതിനെതിരെയാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.
മൂന്നു വര്‍ഷത്തിലേറെയായി ശമ്പളം അനിശ്ചിതമായി വൈകുകയാണെന്നും വ്യവസ്ഥകള്‍ പ്രകാരം ശമ്പളം വിട്ടുകൊടുത്തിട്ടും ആഴ്ചതോറും തവണകളായാണ് ശമ്പളവിതരണം നടക്കുന്നതെന്നും ചെയര്‍മാന്‍ നല്‍കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണിതെന്നും മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ പറയുന്നു.
ബോണസ് വിതരണം നിലച്ചിട്ട് കാലങ്ങളായി. ഫെസ്റ്റിവല്‍ അലവന്‍സ്‌പോലും ലഭിക്കുന്നില്ല. ലീവ് സറണ്ടര്‍, എല്‍.ടി.എ ആനുകൂല്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്.രാത്രികാല അലവന്‍സുകള്‍ ഏകപക്ഷീയമായാണ് വെട്ടിച്ചുരുക്കി.. സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ക്കുള്ള ദിനപത്ര ബത്ത റദ്ദാക്കി. ജീവനക്കാര്‍ക്ക് വേണ്ടി രൂപീകരിച്ച സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടിലെ കോടികള്‍ കമ്പനി അന്യായമായി കവര്‍ന്നെടുത്തിരിക്കുകയാണ്. വരിസംഖ്യയിനത്തില്‍ മാസംതോറും യൂണിയനുകള്‍ക്ക് നല്‍കുന്ന സംഖ്യയും സ്റ്റാഫ് സൊസൈറ്റിയുടെ വിഹിതവും മാസങ്ങളായി കമ്പനിയുടെ കൈവശമാണെന്നും പി.എഫ് അടയ്‌ക്കുന്നതില്‍പോലും കൃത്യവിലോപം കാണിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: