ബംഗലൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ഊരാക്കുടുക്കിലേക്ക്. ബനീഷിനിനെതിരേ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയില്‍ ഉന്നയിച്ചത്. ബിനീഷ് വീര്യം കൂടിയ മയക്കുമരുന്നാ. കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഇഡി വ്യക്തമാക്കി. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴിഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി
തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന്റെ ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: