കൊച്ചി: ബിനീഷ് കോടിയേരിയേയും കോടിയേരി ബാലകൃഷ്ണനേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് വിവാദമായപ്പോള്‍ തിരുത്തി. എന്നാല്‍ പാര്‍ട്ടി നയം എല്ലാവര്ക്കും ബാധകമാണെന്ന നിലപാടില്‍ ഉറച്ചു നിന്നു.
ബിനീഷ് കോടിയേരി ജാഗ്രത കാട്ടേണ്ടതായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് ചെറിയ സംഭവമല്ല. കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അതിനാല്‍ അറസ്റ്റിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. പാര്‍ട്ടി നയരേഖകള്‍ എല്ലാവര്ക്കും ബാധകമാണെന്നും എം.എം. ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
ബിനീഷ് കോടിയേരിയെ പ്പറ്റി വന്ന ആരോപണങ്ങള്‍ ഗുരുതരമാണ് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. എന്നാല്‍ അതെല്ലാം പോളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജന. സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണ് എന്ന ആരോപണം അണുകിട ഞാന്‍ വിശ്വസിക്കുന്നില്ല എന്നാണ് പിന്നീട് ഫേസ്ബുക്കിലൂടെ തിരുത്തല്‍ പ്രസ്താവന നടത്തിയത്.
വസതിയില്‍ കാണാന്‍ ചെന്ന മാധ്യമങ്ങളോട് സംസാരിക്കവേ, ബിനീഷ് നല്ല സുന്ദരനായ ചെറുപ്പക്കാരനായിരുന്നു, പിന്നീട് ക്രിക്കറ്റിലും സിനിമയിലും കമ്പം കയറി. പണത്തോട് ആര്ത്തികാണിച്ചു. ഗുണ്ടയായി, അങ്ങനെ സിനിമയിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് ലോറന്‍സ് പ്രതികരിച്ചത്. എന്നാല്‍ വിവാദമായപ്പോള്‍ ഗുണ്ടയായി സിനിമയില്‍ റോള്‍ ചെയ്തുവെന്നാണ് പറഞ്ഞതെന്ന് മാറ്റിപ്പറഞ്ഞു.
കോടിയേരിയുടെ മകന് എന്ന നിലയിലും പാര്‍ട്ടി അനുഭാവിത്വം പ്രകടിപ്പിക്കുന്ന ആള് എന്ന നിലയിലും ബിനീഷിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ പ്രവര്‍ത്തനം ഉണ്ടായോ എന്ന് വ്യക്തിപരമായി ബിനീഷ് തന്നെയാണ് ആദ്യം പരിശോധന നടത്തേണ്ടത്, ലോറന്‍സ് എഴുതുന്നു.
‘ബിനീഷിനെ നന്നേ ചെറുപ്പം മുതല്‍ എനിക്ക് അറിയുന്നതാണ്. അയാള്‍ ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നീട് സിനിമയില്‍ ഗുണ്ടയായി അഭിനയിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ബിനീഷിനെതിരെ ഉള്ള കേസുകളെ സംബന്ധിച്ച വസ്തുതകള്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ. കോടിയേരി ബാലകൃഷ്ണന്റെ അക്കാര്യത്തില്‍ ഉള്ള നിലപാടും അത് തന്നെയാണ് എന്നാണ് ഞാന്‍ മനസ്സില്‍ ആക്കിയത്.. ‘ എന്നാണ് ഞാന്‍ പറഞ്ഞത്, ലോറന്‍സിന്റെ വാക്കുകള്‍ ഇങ്ങനെയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: