കോഴിക്കോട്: ദേശവിരുദ്ധ ശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ ബിജെപിയുടെ സമരശൃംഖല. ജില്ലാഅതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് സമരശൃംഖല സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ അമ്പത് മീറ്ററിലും അഞ്ചുപേര്‍ എന്ന രീതിയിലാണ് സമരശൃംഖലയില്‍ പങ്കെടുത്തത്. ബഹുജനരോഷം പ്രതിഫലിച്ച സമരത്തില്‍ ആബാലവൃദ്ധം ജനം പങ്കെടുത്തു.
ജില്ലാതല ഉദ്ഘാടനം നടക്കാവ് വണ്ടിപ്പേട്ടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് വടകരയിലും സംസ്ഥാനസെക്രട്ടറി പി. രഘുനാഥ് രാമനാട്ടുകരയിലും ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് കൊയിലാണ്ടിയിലും മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന് കല്ലായ് റോഡ് കോട്ടക്കല്‍ ആര്യവൈദ്യശാല ജംഗ്ഷനിലും സമരശൃംഖല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മേഖലാ – ജില്ലാ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരശൃംഖലയ്ക്ക് നേതൃത്വം നല്കി.
വണ്ടിപ്പേട്ടയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, പി. രജിത്ത് കുമാര്‍, പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
വടകരയില്‍ മണ്ഡലം പ്രസിഡന്റ് പി.പി. വ്യാസന് അദ്ധ്യക്ഷനായി. കെ. രജിനേഷ് ബാബു, പി.പി. മുരളി, വിജയലക്ഷ്മി, രാമദാസ് മണലേരി, ടി.കെ. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. സമരത്തിന് എം.പി. രാജന്, എം.കെ. രജീഷ്, രഞ്ജിത്ത് നാദാപുരം, അരീക്കല്‍ രാജന്, എടക്കുടി മനോജ്, ടി.കെ. രാജന്, എം.ടി. ഗോപിനാഥന്, കെ. ഗണേശന്, മധുപ്രസാദ്, കെ.ടി.കെ. ചന്ദ്രന്, ഒ.പി. മഹേഷ്, ടി.വി. ഭരതന്, പി. പ്രബേഷ്, പി. ഗോപാലന്, കെ.കെ. മോഹനന് എന്നിവര്‍ നേതൃത്വം നല്കി. വടകരയില്‍ 18 കിലോമീറ്ററില്‍ 412 കേന്ദ്രങ്ങളില്‍ സമര ശൃംഖല തീര്‍ത്തു.
കൊയിലാണ്ടിയില്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജയ്കിഷ് അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണന് മുത്താമ്പി, വി.കെ. രാമന്, എ.പി. രാമചന്ദ്രന് സംസാരിച്ചു. കൊയിലാണ്ടിയില്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മൂരാട് മുതല്‍ വെങ്ങളം വരെ 600 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. എന്‍.പി. രാമദാസ്, ടി. ബാലസോമന്‍, വി.കെ. ജയന്, അഡ്വ. വി.പി. ശ്രീപത്മനാഭന്, ബിനീഷ് പേരാമ്പ്ര, ഇ. പവിത്രന്, ഇ.സി. അഭിലാഷ്, എന്‍. ഹരിദാസ്, ടി.കെ. പത്മനാഭന്, വായനാരി വിനോദ്, അഡ്വ.വി. സത്യന്, കെ. പ്രദീപന്, രാജേഷ് കായണ്ണ, ലിപിന്‍ ബാലുശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
രാമനാട്ടുകരയില്‍ മുന്‍സിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് പി.കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷനായി. ഒബിസി മോര്‍ച്ച ജില്ല പ്രസിഡണ്ട് നാരങ്ങയില്‍ ശശിധരന്, ബിജെപി മേഖല സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാടത്ത്, പി.എം. രാമകൃഷ്ണന്, സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: