കണ്ണൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ചത് പിണറായി പാറപ്പുറത്താണെങ്കില് അതേ നാമധേയത്തിലുള്ള പാര്‍ട്ടി നേതാവായ മുഖ്യമന്ത്രി പിണറായിയുടെ ഭരണത്തോടെ പാര്‍ട്ടിയുടെ ഒടുക്കവും സംസ്ഥാനത്ത് നടക്കാനിരിക്കുകയാണെന്ന് ബിജെപി ദേശീയ സമതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കാല്‍ടക്സ് ജംഗ്ഷനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനം രൂപം കൊണ്ട് 65 വര്‍ഷം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ഭരണകൂടം ചെയ്തുകൂട്ടിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരള ജനത ഒന്നാകെ തല കുനിച്ചിരിക്കേണ്ടി വന്നിരിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. സ്പ്രിംഗഌ വിവാദം മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരനെ രക്ഷപ്പെടുത്താന്വരെ മുഖ്യമന്ത്രി ഗൂഢനീക്കങ്ങള്‍ നടത്തി. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായും ചടുലമായും കേസ് അന്വേഷിക്കുകയാണ്. ദേശവിരുദ്ധ ശക്തികള്‍ക്കും രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ബിജെപി ഭരണത്തില്‍ രക്ഷയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
അധികാരം ഏറ്റെടുത്തതു മുതല്‍ പിണറായി ഏകാധിപതിയെ പോലെ പെരുമാറുകയാണ്. കഴിഞ്ഞകാലങ്ങളില്‍ കേരളത്തിലുണ്ടായ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. പിണറായിയുടെ മുന്നില്‍ പാര്‍ട്ടിക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി പറയുന്നതാണ് പാര്‍ട്ടിയുടെ വേദവാക്യം എന്നതാണ് ഇന്നത്തെ സ്ഥിതി. മന്ത്രിമാര്‍ക്ക് പോലും സ്വാതന്ത്രമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണിത് കാണിക്കുന്നത്.
ജനങ്ങളുടെ സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലാത്ത പാര്‍ട്ടിയും നേതാക്കളും പണ സമ്പാദനത്തിനുളള കുറുക്കു വഴികള്‍ തേടി നടക്കുകയാണ്. പാര്‍ട്ടിക്കുളളില്‍ തെരുവുകളില്‍ സമരം ചെയ്യുന്ന പാവങ്ങളും സാധാരണക്കാരുമായ അണികളും സുഖലോലുപതയില്‍ ആറാടുന്ന നേതാക്കളും തമ്മിലുളള വര്‍ഗസമരമാണ് ഇന്ന് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മുന്നണികള്‍ പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത് എല്ലാ കാലത്തുമുളള തട്ടിപ്പാണെന്നും കേരളത്തിന് പുറത്ത് എല്ലാ സംസ്ഥാനത്തും ആരൊക്കെ തമ്മിലാണ് പരസ്യ ബാന്ധവമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കിഴഞ്ഞുവെന്നും ഇനി ഈ തട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും ഭാഗ്യശീലന്‍ ചാലാട് നന്ദിയും പറഞ്ഞു. അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, പി. സെലീന തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: