Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനപ്പാനയുടെ ശ്രുതിമേളം

സാരഥികളുടെ സന്ദേശം 41

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 31, 2020, 07:15 pm IST
in Samskriti

ബംഗാളിന്റെ നവോത്ഥാന ചക്രവാളത്തില്‍ വൈഷ്ണവകാവ്യങ്ങളുടെ തനത് അനുഭൂതിയും സംസ്‌ക്കാര ചിഹ്നങ്ങളുമുള്‍ക്കൊണ്ട മഹാകവികളുടെ നിത്യസാന്നിധ്യം ദര്‍ശനീയമാണ്. ശ്രീചൈതന്യന്റെ വിലോഭനീയമായ വിശ്രുത കാലഘട്ടം പിന്നിടുമ്പോള്‍ ദര്‍ശനീയമാവുക ഹരിനാമ കല്ലോലിനിയില്‍ ആണ്ടുമുങ്ങിയ യോഗാത്മക പ്രതിഭ ജ്ഞാനദാസിനെയാണ്.  

ബ്രാഹ്മണ കുടുംബത്തില്‍  പിറന്ന കവിയുടെ ജനനവും ജന്മസ്ഥാനവും മറ്റു വിവരവും ഗവേഷകര്‍ക്ക് അവ്യക്തമാണെങ്കിലും ജീവതകാലം 16 ാം നൂറ്റാണ്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. മംഗള്‍ ഠാക്കൂര്‍, ശ്രീമംഗള്‍, മദന്‍മംഗള്‍ തുടങ്ങിയ വിവിധ നാമധേയങ്ങളില്‍ ജ്ഞാനദാസ് പ്രസിദ്ധിയുടെ പ്രഭാപൂരമണിഞ്ഞു. ചൈതന്യ മഹാപ്രഭുവിന്റെ ഗൗഡിയ പദ്ധതിയുടെ പ്രചാരകനായി സഞ്ചരിച്ച നിത്യാനന്ദന്റെ ശ്രേഷ്ഠഭക്തിയുടെ ദിവ്യാമൃതം ജ്ഞാനദാസിന്റെ കര്‍മമാര്‍ഗങ്ങളില്‍ തെളിയുന്നു. നിത്യാനന്ദയുടെ ശിഷ്യ പത്‌നിയായ ജാഹ്നവീദേവി തുറന്നു കൊടുത്ത ആത്മീയ പ്രചരണയത്‌നങ്ങള്‍ ജ്ഞാനദാസിനെ പ്രചോദിപ്പിച്ചു. തീര്‍ഥാടനങ്ങളും ക്ഷേത്രായനങ്ങളുമായി, സേവനോത്സുകമായ നാളുകളില്‍ വൈഷ്ണവ വിഭൂതിയുടെ മഹാശയങ്ങളാണ് കവി പകര്‍ന്നു നല്‍കിയത്. ജ്ഞാനസമ്പാദനത്തിനായി തീര്‍ഥ പുരികളിലൂടെയുള്ള യാത്രാപഥത്തിലായിരുന്നു വൃന്ദാവന ദര്‍ശനം. ശ്രീജീവ ഗോസ്വാമി, കൃഷ്ണദാസ് കവിരാജ്, രഘുനാഥദാസ്, ഗോപാല്‍ഭട്ട തുടങ്ങിയ വൈഷ്ണവ പണ്ഡിതരുമായി നടത്തിയ ആശയചര്‍ച്ചയും സദ്‌സംഗവും ജ്ഞാനദാസിന് അറിവിന്റെ അതീതമായ പ്രത്യയങ്ങള്‍ സ്വാംശീകരിക്കാനുള്ള അവസരങ്ങളായിരുന്നു.  

മഹാജ്ഞാനവും യോഗാത്മകവൈഭവവും ചേര്‍ന്ന് ജ്ഞാനദാസില്‍ നിന്ന് ഉദാത്തമായ കവനങ്ങള്‍ ഉറന്നൊഴുകി. കൃഷ്ണാവബോധത്തില്‍ വിടരുകയായിരുന്നു ശ്രീകൃഷ്ണന്റെ കേശാദിപാദവര്‍ണനയുടെ അപൂര്‍വാനുഭൂതി പകര്‍ന്ന ഈ മഹാകാവ്യം. പ്രണയഭക്തിയുടെ ആ നിലാവില്‍ രാധാകൃഷ്ണ പ്രേമത്തിന്റെ വൃന്ദാവന കേളികളാടിയ ഇരുനൂറോളം കൃതികളാണ് ജ്ഞാനദാസിന്റെ ഭക്തമാനസത്തില്‍  

പൂത്തുലഞ്ഞത്. ബംഗാളിയിലും വ്രജഭാഷയിലും മുന്നേറിയ ആ കവനങ്ങള്‍ സാംസ്‌കാരികാന്തരീക്ഷത്തില്‍ സ്വത്വമുദ്ര ചാര്‍ത്തി. പ്രശാന്തിമൗനമാണ് ജ്ഞാനദാസിന്റെ രചനകളുടെ ആന്തരശ്രുതി. ‘മഥുര്‍, ‘മുരളീശിക്ഷ’ എന്നീ സമ്പൂര്‍ണ സമാഹാരം ‘ഞാന്‍ കൃഷ്ണനാകുന്നു’ (കൃഷ്‌ണോഹം) എന്ന അദൈ്വത പൂര്‍ണിമയില്‍ വിലയിക്കുന്നു. ആ ‘ജ്ഞാനപ്പാനകള്‍’  കാലം വായിച്ചുകൊണ്ടേയിരിക്കും. കീര്‍ത്തന പ്രസ്ഥാനത്തിന്റെ ആലാപന വഴികളില്‍ പരീക്ഷിച്ചറിഞ്ഞ നൂതന പദ്ധതികള്‍ മഹാകവിയുടെ നാന്മുഖ പ്രതിഭ വെളിപ്പെടുത്തുന്നതായിരുന്നു. സാധാരണ മനുഷ്യന്റെ സഹൃദയത്വത്തെ തരളിതമാക്കിയ ആ രചനകള്‍ ഭക്തിയുടെ വിശുദ്ധി പത്രങ്ങളായി. ഭാഗവത പ്രസിദ്ധമായ പ്രേമരസ ഭക്തിയുടെ ആന്ദോളനങ്ങളും യോഗാത്മക സൗന്ദര്യത്തിന്റെ ശാന്തിലയനവുമാണ് ജ്ഞാനദാസിന്റെ കാവ്യജീവിതത്തെ പ്രബുദ്ധമാക്കുന്നത്. അറിവിന്റെ അജ്ഞേയമായ വീഥിയില്‍ നിന്ന് ജ്ഞാനബോധിയുടെ വിശുദ്ധിഛായകളിലേക്കായിരുന്നു ജ്ഞാനദാസിന്റെ കൃഷ്ണമാര്‍ഗം. ആ നീലനിലാവലയുടെ സൗരഭം ഇന്നും പൈതൃക പ്രത്യയങ്ങളുടെ പ്രചോദകശക്തിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.